Showing posts with label ദൈവം. Show all posts
Showing posts with label ദൈവം. Show all posts

Tuesday, August 9, 2011

പടച്ചവനും മനുഷ്യനും

> പടച്ചവന്‍ എന്തിനു ഇതൊക്കെ സൃഷ്ടിച്ചു..? അവനിത് കൊണ്ടുള്ള നേട്ടം എന്താണ്..?

ഒരു കാര്യവുമില്ലാതെ ആണോ ഇതൊക്കെ സൃഷ്ടിച്ചത്..? മനുഷ്യനെയും പ്രപഞ്ചത്തെയും സൃഷ്ടിച്ചത് കൊണ്ട് ദൈവത്തിനു പ്രത്യേകിച്ച് ഒന്നും നേടാന്‍ ഇല്ല, സൃഷ്ടിച്ചില്ലെങ്കില്‍ ഒന്നും നഷ്ടപ്പെടാനും ഇല്ല. കാരണം അവന്‍ എല്ലാം ഉള്ളവന്‍ ആണ്. ഒരു ന്യൂനതയും ഇല്ലാത്തവന്‍. എങ്കില്‍ പിന്നെ പ്രത്യേകിച്ച് ഒന്നും നേടേണ്ട കാര്യമില്ലല്ലോ. എങ്കില്‍ പിന്നെ എന്തിനു.. ? ദൈവം ഇതൊക്കെ ഇങ്ങനെ സൃഷ്ടിക്കാന്‍ തീരുമാനിച്ചു അത്ര തന്നെ.

 > മനുഷ്യനെ എല്ലാവരെയും നല്ല ആളുകള്‍ ആക്കി അങ്ങ് ജനിപ്പിച്ചാല്‍ പോരായിരുന്നോ..? ഇങ്ങനെ നല്ലതും തിയ്യതും ചെയ്യാന്‍ സ്വാതന്ത്ര്യം നല്‍കി പ്രവാചകന്മാരെ അയച്ചു ഒക്കെ പണിപ്പെടെണ്ട വല്ല കാര്യവും ഉണ്ടായിരുന്നോ..?

പടച്ചവന്‍ അങ്ങനെ ഉധേഷിചിരുന്നെങ്കില്‍ തീര്‍ച്ചയായും അങ്ങനെ ആക്കാമായിരുന്നു. പക്ഷെ പടച്ചവന്‍ ഇങ്ങനെ ആണ് ഉദ്ദേശിച്ചത്. മനുഷ്യന് നന്മയും തിന്മയും ചെയ്യാനുള്ള സ്വാതന്ത്ര്യം നല്‍കുന്നു. നന്മ ചെയ്‌താല്‍ അവനു സ്വര്‍ഗം ലഭിക്കും, തിന്മ ചെയ്‌താല്‍ അവനു നരകം ലഭിക്കും. ഇത് അവനെ ഒര്മാപ്പെടുതാന്‍ പ്രവാചകന്മാരെ അയക്കും എന്നൊക്കെ.

> തിന്മ ചെയ്യാനുള്ള സ്വാതന്ത്ര്യം നല്‍കിയ ദൈവം അല്ലെ നമ്മുടെ തിന്മക്കു ഉത്തരവാദി?

ദൈവം നന്മയും തിന്മയും സ്വന്തം ഇഷ്ടപ്രകാരം ചെയ്യാനുള്ള അവസരം/സ്വാതന്ത്ര്യം നമുക്ക് നല്‍കി. നന്മ ചെയ്‌താല്‍ അവനു സ്വര്‍ഗം ലഭിക്കും, തിന്മ ചെയ്‌താല്‍ അവനു നരകം ലഭിക്കും എന്ന് പറയുകയും ചെയ്തു. ഇപ്പോള്‍ നമുക്ക് സ്വാതന്ത്ര്യം ഉണ്ട്. അത് കൊണ്ട് ചെയ്യുന്നതിന് ഉത്തരവാദി മനുഷ്യന്‍ തന്നെ. അതിന്റെ അനന്തര ഫലം അവന് അനുഭവിക്കുകയും ചെയ്യും.