Wednesday, February 23, 2011

അടിമത്തവും നിരീശ്വര ദര്‍ശനവും.

ഒരു മതഗ്രന്ഥങ്ങളിലും അടിമത്തം പൂര്‍ണമായി നിരോധിച്ചു കാണുന്നില്ല, നിരുല്സാഹപ്പെടുതുന്നെ ഉള്ളൂ, എന്നൊക്കെ ആണല്ലോ നമ്മുടെ യുക്തിവാദികളുടെ പ്രാധാന പ്രശ്നം..

അടിമത്തം എന്നാല്‍ എന്താണ്? ഒരു യജമാനന്റെ കീഴില്‍ ഒരാള്‍ യജമാനന്‍ പറയുന്നത് അനുസരിച്ച് അയാള്‍ക്ക് പണിയെടുക്കുക. എന്നാല്‍ തിരിച്ചു ശമ്പളം കൂലി ഒന്നും ഇല്ല തിന്നാനും ഉടുക്കാനും കിട്ടും. കാലാകാലം അങ്...ങനെ.. ഇതാണല്ലോ അടിമത്തം.

കഴിഞ്ഞ നൂറ്റാണ്ടില്‍ യുക്തിവാദ അടിത്തറയില്‍ നിര്‍മിതമായ കമ്മ്യൂണിസ്റ്റ് രാഷ്ട്രങ്ങളില്‍ നിലനിന്നിരുന്നത് ഇത് തന്നെ അല്ലേ..? സ്റ്റേറ്റ്ലെ മുഴുവന്‍ മനുഷ്യരും സ്റ്റേറ്റ് പറയുന്ന പണി എടുക്കുന്നു. എല്ലാര്‍ക്കും ഒരേ പോലെ സ്റ്റേറ്റ് ഭക്ഷണം തുണി എന്നിവ നല്‍കുന്നു. അടിമകള്‍ക്കുള്ള പോലെ എല്ലാ വിധ പീഡനങ്ങളും സ്വാതന്ത്രമില്ലായ്മയും ഫ്രീ...!! കമ്മ്യൂണിസം എന്നത് തന്നെ ഒരു അടിമത്ത വ്യവസ്ഥ അല്ലെ ? .....സ്റ്റേറ്റ്ലെ പൌരന്മാര്‍ മുഴുവന്‍ അടിമകള്‍.............!!! പാര്‍ടി അല്ലെങ്കില്‍ നേതാവ് യജമാനന്‍...
 

ലൈംഗിക പീഡനം

കേരളത്തിലെ പെരുകുന്ന ലൈംഗിക പീഡനങ്ങള്‍ അവസാനിപ്പിക്കാന്‍ ഏറ്റവും നല്ല വഴി ചെരുപ്പും മുതലേ ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ സര്‍വതന്ത്ര സ്വതന്ത്രരായി പരസ്പരം ഇടപഴകുന്ന അവസ്ഥ ഉണ്ടാവുകയും ട്രെയിനില്‍ മടിയില്‍ തലവെച്ചു പരസ്പരം ഉറങ്ങുന്നത് ശീലമാക്കുകയും ചെയ്‌താല്‍ മതി എന്നൊക്കെ ചില സുഹുര്തുക്കള്‍ 'ഫത്‌വ' ഇറക്കിയത് കണ്ടു..

സത്യത്തില്‍ അങ്ങനെ ആണോ..? വീട് പൂട...്ടി പ്പോകുന്നത് കൊണ്ടാണോ കള്ളനു കക്കാന്‍ തോന്നുന്നത്..? വീട് പൂട്ടാതെ എല്ലാവരും ഇറങ്ങാന്‍ തുടങ്ങിയാല്‍ കള്ളന്മാര്‍ക്ക് വീട്ടില്‍ കയറാന്‍ 'കൌതുകം' ഇല്ലാതെ ആവുമോ..? വീട്ടിലെ സ്വര്‍ണത്തിന് വില ഉള്ളത് കൊണ്ടാണ് കള്ളന്‍ കേറുന്നത് എന്ന് മറ്റൊരു കണ്ടെത്തല്‍ ... അപ്പോള്‍ വേണ്ടത്ര സ്വര്‍ണം സ്വന്തം കയ്യിലുള്ള കള്ളന്മാര്‍ ഇല്ലേ..? എന്നല്ല അത്തരം ആളുകള്‍ തന്നെ ആണ് വലിയ കള്ളന്മാര്‍ എന്നാണു സമകാലിക അഴിമതികള്‍ നമ്മെ പഠിപ്പിക്കുന്നത്‌.. 2 ലക്ഷംകോടിയുടെ അഴിമതി നടത്തുന്ന എമാന്മാര്‍ക്ക് പണത്തിനു വല്ല കുറവും ഉണ്ടായിട്ടാണോ..? ചെറുപ്പം തൊട്ടേ പൈസയില്‍ കുളിച്ചു വളര്‍ന്നവര്‍ അല്ലേ അവര്‍, പണം മടിയില്‍ വെച്ച് ഉറങ്ങുന്നവരും അല്ലേ...?

ഇനി അനുഭവങ്ങള്‍ എന്താണ് നമ്മെ പഠിപ്പിക്കുന്നത്‌..? ഇപ്പറഞ്ഞ രീതിയില്‍ ആണും പെണ്ണും മടിയില്‍ തല വെച്ചുറങ്ങുന്ന ചെറുപ്പം മുതലേ ഒരു വ്യത്യാസവുമില്ലാതെ വളരുന്ന രാഷ്ട്രങ്ങള്‍ ആണല്ലോ യൂറോപ്പ്യന്‍ രാഷ്ട്രങ്ങള്‍.. അവിടെ എന്താണ് അവസ്ഥ.. വല്ല കുറവും ഉണ്ടോ...? ഈ ലിങ്ക് ഒന്ന് പോയി നോക്കൂ.. യൂറോപ്പിലെ വളര്‍ന്നു വരുന്ന ലൈംഗിക അടിമ കച്ചവടത്തെ കുറിച്ച്.. http://www.the7thfire.com/Politics%20and%20History/sex_slavery_big_business_in_europe.htm

നമ്മളെല്ലാം വിശ്വാസികള്‍...!

നമ്മള്‍ 'വിശ്വാസി'കളും യുക്തിവാദികളും വിശ്വസിക്കുന്ന കാര്യങ്ങള്‍.

വൈദ്യുതി ഉണ്ട്.. നിങ്ങള്‍ നേരിട്ട് കണ്ടിട്ടുണ്ടോ...? പക്ഷേ അത് അനുഭവിക്കുന്നു.

ഇലക്ട്രോണ്‍ ഉണ്ട്, നമ്മള്‍ ആരെങ്കിലും കണ്ടിട്ടുണ്ടോ .. സ്വയം പരീക്ഷിചിട്ടുണ്ടോ..? ഇല്ല. പക്ഷേ അത് കണ്ടു എന്നോ പരീക്ഷിച്ചു അറിഞ്ഞു എന്നുമൊക്കെ പറയുന്ന ശാസ്ത്രജ്ഞരെ നമ്മള്‍ 'വിശ്വസിക്കുന്നു'.

ജപ്പാന്‍ ...എന്ന രാജ്യത്ത് ക്യോടോ എന്ന നഗരം ഉണ്ട്..! എത്ര പേര്‍ അവിടെ പോയി നേരിട്ട് കണ്ടു..? ഇല്ല. പക്ഷേ കണ്ടവരുണ്ട്. അവര്‍ പറയുകയും എഴുതുകയും ചെയ്യുന്നു. അവരെ നമ്മള്‍ 'വിശ്വസിക്കുന്നു'.

വെള്ളം എന്നാല്‍ ഓക്സിജനും ഹൈഡ്രജനും കൂടിചേര്‍ന്ന് ഉണ്ടാകുന്നതാണ്.. എത്ര പേര്‍ നേരിട്ട് പരീക്ഷിച്ചു നോക്കി..? ഇല്ല. പക്ഷേ നമ്മള്‍ അത് പരീക്ഷിച്ചു നോക്കി എന്ന് പറയുന്നവരെ 'വിശ്വസിക്കുന്നു'.

ചില സുഹൃത്തുക്കളെ ഒക്കെ നമ്മള്‍(നാസ്തികരും വിശ്വാസികളും) വിശ്വാസത്തില്‍ എടുക്കാറില്ലേ ...? 'ഇന്നവന്‍'  പറഞ്ഞതാണോ എങ്കില്‍ ശെരി ആവും.. അവന്‍ അങ്ങനെ കള്ളം പറയുന്നവന്‍ അല്ല. എന്നൊക്കെ..?

ഒറിജിന്‍ ഓഫ് സ്പിഷീസ് എന്ന പുസ്തകം 'ഡാര്‍വിന്‍' എന്ന ആള്‍ എഴുതിയതാണ്.. നമ്മള്‍ കണ്ടോ..? അയാള്‍ എഴുതി എന്നതിന് മൂര്‍ത്തമായ തെളിവുണ്ടോ..? ഇല്ല. പക്ഷേ അദ്ധേഹത്തിന്റെ പേരില്‍ ആണ് അത് പ്രസിധീകരിക്കപെടുന്നത്. അദ്ദേഹം അത് എഴുതിയത് നേരിട്ടറിയുന്ന ആളുകള്‍ പറയുന്നത് നമ്മള്‍ 'വിശ്വസി'ക്കുന്നു. (ഖുര്‍ആന്‍ ദൈവം എഴുതിയതാണ് എന്നതിന് ഇതിനേക്കാള്‍ തെളിവുണ്ട്)

സൂപര്‍ സോണിക് വിമാനം മനുഷ്യന് ഉണ്ടാക്കാന്‍ കഴിയും എന്ന്  നമ്മള്‍ വിശ്വസിക്കുന്നു. നമ്മള്‍ സ്പീഡ് പരിശോധിച്ചോ..? അതില്‍ യാത്ര ചെയ്തു നോക്കിയോ. ഇല്ല അങ്ങനെ ചെയ്തു എന്ന് പറയുന്നവരെ നമ്മള്‍ കണ്ണടച്ച് വിശ്വസിക്കുന്നു. (പക്ഷേ അല്ലാഹു സൂപര്‍ലൂമിനല്‍ വാഹനം നബിക്ക് നല്‍കി എന്ന് പറഞ്ഞാല്‍ അത് അന്ധവിശ്വാസം, ഇത് അഹങ്കാരം അല്ലേ..?)

അപ്പോള്‍ യുക്തിവാദികളും 'വിശ്വാസി'കളാണോ ..?