Tuesday, August 9, 2011

റാഷിദ് അലിയെവിച്ച് സ്യുന്യായെവ്

നോബല്‍ സമ്മാനത്തിനു തത്തുല്യമായ രീതിയില്‍ ജപ്പാനിലെ ഇനമോരി ഫൌന്ടെശന്‍ നല്‍കുന്ന ക്യോട്ടോ അവാര്‍ഡ്(2011) ജേതാവ് ആയ റാഷിദ് സ്യുന്യായെവ് (Rashid Sunyaev) ലോകത്തെ അറിയപ്പെടുന്ന ജ്യോതിശാസ്ത്രജ്ഞന്‍ ആണ്. മോസ്കോ ഭൌതികശാസ്ത്ര-സാങ്കേതിക ഇന്സ്ടിട്യൂടിലും മോസ്കോ സ്റ്റേറ്റ് സര്‍വകലാശാലയിലും പഠനം പൂര്‍ത്തിയാക്കിയ അദ്ദേഹം ജര്‍മനിയിലെ മാക്സ് പ്ലാങ്ക്    ആസ്ട്രോഫിസിക്സ് ഇന്സ്ടിട്യൂടിന്റെ ഡയറക്ടര്‍, റഷ്യന്‍ ശാസ്ത്ര അകാദമിയിലെ ഹൈ-എനെര്‍ജി ഫിസിക്സ് വകുപ്പ് മേധാവി, അക്കാദമിയുടെ ബഹിരാകാശ ഗവേഷണ ഇന്സ്ടിട്യൂട്ടിന്റെ മുഖ്യശാസ്ത്രജ്ഞന്‍ എന്നീ പദവികള്‍ അലങ്കരിക്കുന്നു.


പ്രപഞ്ച പശ്ചാത്തല വികിരണത്തെ കുറിച്ച പഠനങ്ങളുടെ പേരിലാണ് ശ്രദ്ധിക്കപ്പെടുന്നത്. സ്യുന്യായെവും യാകൊവ് സെല്ഡോവിച്ചും കൂടി ആദിമ പ്രപഞ്ചത്തിലെ evolution of density fluctuations  സിദ്ധാന്തം രൂപീകരിച്ചു. അവര്‍ മുന്നോട്ടു വെച്ച accoustic ആന്തോളന പാറ്റെണ് പിന്നീട് WMAP (Wilkinson Microwave Anisotropy Probe) പോലെയുള്ള പരീക്ഷണങ്ങളില്‍ തെളിയിക്കപ്പെട്ടു.  സ്യുന്യായെവും യാകൊവ് സെല്ഡോവിച്ചും സ്യുന്യായെവ് സെല്ടോവിച്ച് പ്രഭാവം നിര്‍ദേശിച്ചു. താര സമൂഹ സമുച്ചയങ്ങളിലെ വാതകവുമായി ബന്ധപ്പെട്ട ഇലക്ട്രോണ്‍ കാരണം പ്രപഞ്ച പശ്ചാത്തല മൈക്രോവേവ് വികിരണ അതിനുണ്ടാവുന്ന വിസരണം ആണ് ഈ പ്രഭാവം.  സ്യുന്യായെവും നിക്കോളായ് ശാകുറയും ചേര്‍ന്ന് തമോഗര്‍തങ്ങളെ ഒരു accretion മാതൃക(model of accretion onto black holes, from a disk) വികസിപ്പിച്ചു. തമോ ഗര്‍ത്തങ്ങളിലേക്ക് സര്‍പ്പിളമായി ചുരുങ്ങിക്കൊണ്ടിരിക്കുന്ന പദാര്‍ഥത്തിന്റെ X-Ray Signature ഉം അദ്ദേഹം സിദ്ധാന്തിച്ചു. 


പ്രപഞ്ച പശ്ചാത്തല വികിരണത്തെ കുറിച്ച പഠനങ്ങളില്‍ സുപ്രധാനമായ പല സംഭാവനകളും അദ്ദേഹം അര്‍പ്പിച്ചിട്ടുണ്ട്. മിര്‍ ബഹിരാകാശ നിലയത്തിന്റെ X-Ray നിരീക്ഷണ കേന്ദ്രത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച സംഘത്തെ നയിച്ചിരുന്നത് അദ്ദേഹം ആയിരുന്നു.  അദ്ദേഹം ഇപ്പോള്‍  Spectrum-X-GammaInternational Astrophysical പ്രൊജക്റ്റ്‌നു നേത്രുതം നല്‍കുന്നുണ്ട്. ജെര്‍മനിയില്‍ ESAPlanck spacecraft മിഷനിലെ രണ്ടു പരീക്ഷണങ്ങള്‍ അദ്ധേഹത്തിന്റെ നേതൃത്തത്തിലാണ് നടക്കുന്നത്. Letters in astronomical journal എന്ന ശാസ്ത്ര ഗവേഷണ പ്രസിദ്ധീകരണത്തിന്റെ മുഖ്യ പത്രാധിപരും ആണ് റാഷിദ് സ്യൂന്യായെവ്. 


അദ്ധേഹത്തിന്റെ ബഹുമാനാര്‍ഥം 11759 സ്യൂന്യായെവ്(11759 Sunyaev) എന്ന പേരില്‍ ഒരു ഛിന്നഗ്രഹം അറിയപ്പെടുന്നു.



Large Scale Motions in Superclusters (2000), Energy Release During Disk Accretion onto A Rapidly Rotating Neutron Star (2000) എന്നീ ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്.


റാഷിദ് സ്യൂന്യായെവിനു ലഭിച്ച അംഗീകാരങ്ങള്‍

സാഹിത്യത്തില്‍

  • യുധിജിത് ഭട്ടാചര്ജീ എഴുതിയ  In the Afterglow of the Big Bang - Toiling behind the Iron Curtain under a tough mentor, a Russian astrophysicist uncovered secrets of the universe that have led to discoveries 4 decades later എന്ന 1 January 2010  യുടെ സയന്‍സിലെ ലേഖനത്തില്‍ അദ്ധേഹത്തെ ചില കണ്ടുപിടിത്തങ്ങളുടെ പ്രാധാന്യത്തെ വിശദമാക്കുന്നു.

കടപ്പാട്:വിക്കിപീഡിയ

Monday, August 8, 2011

സ്വീഡനും ടെന്മാര്‍ക്കും പിന്നെ ശരീഅതും

ഹുസൈന്‍ സാറിന്റെയും രവിചന്ദ്രന്‍ സാറിന്റെയും ബ്ലോഗ്‌ സംവാദം നിരീക്ഷിച്ചപ്പോള്‍ മനസ്സിലായ കാര്യങ്ങള്‍. 


യുക്തിവാദ പശ്ചാത്തലമുള്ള രാജ്യങ്ങളിലാണ് ക്രൈം കുറവ് എന്നും അവിടെ ആണ് ജനങ്ങള്‍ കൂടുതല്‍ സന്തുഷ്ടര്‍ എന്നൊക്കെയുള്ള രവിചന്ദ്രന്റെ വാദങ്ങളെ കണക്കുകള്‍ ഉദ്ധരിച്ചു ഹുസൈന്‍ ഖണ്ഡിച്ചു. മത പശ്ചാത്തലം ഉള്ള രാജ്യങ്ങളിലാണ് ക്രൈം കുറവ് എന്ന് തെളിയിച്ചപ്പോള്‍ ആ കണക്ക് സര്‍ക്കാര്‍ തന്നെ കൊടുക്കുന്ന കണക്ക് ആണ് എന്നായി രവി ചന്ദ്രന്‍. പക്ഷെ എല്ലാ രാജ്യങ്ങളിലും ഈ കണക്ക് കൊടുക്കുന്നത് സര്‍ക്കാര്‍ തന്നെ ആണെന്ന മറുവാദത്തെ  നേരിടാന്‍ കഴിയാതെ യുക്തിവാദികള്‍ പിന്നെ ശരീഅതിനു നേരെ കുതിര കയറാന്‍ തുടങ്ങി. സൌദിയിലും ഇറാനിലും ഒന്നും ബലാല്‍സംഘം എന്ന ഒരു കുറ്റം ഇല്ലത്രെ അതൊക്കെ വ്യഭിചാരത്തില്‍ ആണ് പെടുക എന്നായി.. പക്ഷെ അതിനു തെളിവൊന്നും ഇല്ല. ആകെ ഉള്ളത് ബാലാല്സംഘതിനു ഇര ആയ ഒരു പെണ്‍കുട്ടിക്ക് എന്തോ ശിക്ഷ കിട്ടി അത്രേ... ബാലാല്സംഘതിനു ഇര ആയി എന്നത് കൊണ്ട് മാത്രം മറ്റു തെറ്റുകള്‍ക്ക് ശിക്ഷിക്കാന്‍ പാടില്ല എന്ന് ഒരു കോടതിയും പറയില്ല. പിന്നെ ഉള്ളത് ഇറാനില്‍ പ്രതിപക്ഷം ഉയര്‍ത്തിയ കുറച്ചു ആരോപണങ്ങള്‍(ജയിലില്‍ ലൈംഗിക പീഡനം ഉണ്ടത്രേ). അതും തെറ്റാണെന്ന് തെളിഞ്ഞതാണ്. (ജറുസലം പോസ്റ്റ്‌ കഥ തുടക്കത്തിലേ പാളി..) ഇനി ഏതെങ്കിലും ഉദ്യോഗസ്ഥര്‍ ദുരുപയോഗം ചെയ്തു കാരണം അങ്ങനെ ഉണ്ടായി എന്ന് വെക്കുക എന്നാലോ..? അല്ലെങ്കിലും ഈ രാജ്യങ്ങളിലൊന്നും ജനങ്ങളോ ഉദ്യോഗസ്ഥരോ ചെയ്യുന്ന ക്രൈം തീരെ ഇല്ല എന്നാരും വാദിചിട്ടില്ല. അവിടെ കുറവാണ് എന്നെ വാദിചിട്ടുള്ളൂ... എങ്കില്‍ പിന്നെ അവിടെ നടന്ന ഒന്നോ രണ്ടോ ക്രൈം വാര്‍ത്തകള്‍ കാണിച്ചിട്ടെന്തു  കാര്യം..??? 

പക്ഷെ ഇത് കൊണ്ടൊന്നും യുക്തിവാദ പശ്ചാത്തലം ഉള്ള നാടിനേക്കാള്‍ ക്രൈം റേറ്റ് കുറവ് മത പശ്ചാത്തലം ഉള്ള രാജ്യങ്ങളില്‍ ആണെന്ന സത്യത്തെ തെറ്റായി തെളിയിക്കാന്‍ യുക്തിവാടികല്‍ക്കോ രവി ചന്ദ്രനോ സാധിക്കുന്നില്ലല്ലോ... 

സംവാദം ശ്രദ്ധിക്കാന്‍ താല്പര്യമുള്ളവര്‍ രവിചന്ദ്രന്റെ ആദ്യ പോസ്റ്റ്‌ അതിനുള്ള മറുപടി തുടങ്ങിയ ക്രമത്തില്‍ തന്നെ ശ്രദ്ധിക്കുന്നത് നന്നാവും..


ഈ സംവാദം പിന്നെ പോടുകളും മറുപോസ്ടുകലുമായി  തുടരുന്നു.

Sunday, August 7, 2011

ശിര്‍ക്കും ഹറാമും ഹലാലും മാറിവരുമ്പോള്‍.....

ഈ കഥയും,  കഥാപാത്രങ്ങളും  തികച്ചും സാങ്കല്‍പ്പികം മാത്രമാണ് !! (അത്
കൊണ്ട് തന്നെ കഥാ പാത്രങ്ങളെ അന്യേഷിച്ചു ആരും സമയം കളയേണ്ട)...

ഈ കഥ നടക്കുന്നത് അങ്ങ് അമേരിക്കയിലോ ആലത്തൂരോ അല്ല........

പിന്നെ   ????....

ഘട്ടരുകളില്ലാത്ത നല്ല റബ്ബരൈസേട് റോഡുകളും, അമ്പരചുംബികളായ
കെട്ടിടങ്ങളും, പ്രകൃതിയുടെ താളമെന്നോണം  കള കളം പാടിയൊഴുകുന്ന വശ്യ
മനോഹരമായ പുഴയും...... പ്രകൃതി മനോഹരമായ ആ പുഴയിലേക്ക് നോക്കിയാല്‍ നിറയെ
ദേശാടന പക്ഷികളും......

ഈ പറഞ്ഞ ഒന്നും മഷിയിട്ടു നോക്കിയാല്‍ പോലും കാണില്ലെങ്കിലും..

നല്ലവരായ മനുഷ്യര്‍ മാത്രം വസിക്കുന്ന കടലുണ്ടി എന്ന എന്റെ  കൊച്ചു
ഗ്രാമത്തിലാണ്...

ജാംബവാന്റെ പിതാമാഹ്നാര്‍ പണി കഴിപ്പിച്ച,  ഓര്‍മയില്‍ എന്നും മായാതെ
നിക്കുന്ന എല്‍ പീ സ്കൂള്‍ ......

ഒന്നോര്‍ത്തു നോക്കു ആ പഴയ കുട്ടികാലം... ("ഒരുവട്ടം കൂടിയെന്‍
ഓര്‍മകള്‍" ... ) അല്ലെങ്കില്‍ വേണ്ട സമയമില്ല പിന്നെ ഇരുന്നു
ഓര്‍ത്താല്‍ മതി. ..

..... നാലാം തരം (അവസാന വര്ഷം) പഠിക്കുന്ന ജബ്ബാറും, മജീദും വലിയ
സുഹൃത്തുക്കളായിരുന്നു... ഒരിക്കല്‍ കാലത്ത് സ്കൂളില്‍ പോകുന്ന വഴി ..

ജബ്ബാര്‍ : മജീദെ , ഇന്നലെ നാല്Aയില്‍ പഠിക്കുന്ന രാജേഷ്‌ പറയുന്നു അവന്‍
എന്നും ക്ലാസ്സില്‍ ഫസ്റ്റ് അകുനത് അവന്റെ മുറ്റത്ത്‌ ഉള്ള തുളസിചെടിയുടെ
അനുഗ്രഹം കൊണ്ടാണ് എന്ന്. എന്ത് കൊണ്ട് നമുക്ക് അതിന്റെ ഒരു കൊമ്പ്
കൊണ്ട് വന്നു നമുടെ മുറ്റത്ത്‌ നട്ടു കൂടാ. അവനു മാത്രം പഠിച്ചു വല്ല്യ
ആലായാല്‍ മതിയോ നമുക്കും പഠിച്ചു നല്ല മാര്‍ക്ക് വാങ്ങണം......

മജീദ്‌ : അത് കൊള്ളാം പോകുമ്പോ നമുക്ക് രാജേഷിന്റെ വീട്ടില്‍ കയറി കൊമ്പും
കൊണ്ട് പോകാം.

ക്ലാസ്സ്‌ കഴിഞ്ഞു രാജേഷിന്റെ വീട്ടില്‍ നിന്നും കിട്ടിയ തുളസി
കൊമ്പുമായി മടങ്ങുന്ന ജബ്ബാറും മജീദും വഴിയില്‍ വെച്ച് അവരെ മദ്രസയില്‍
പഠിപ്പിക്കുന്ന പള്ളീലെ ഖതീബിനെ കണ്ടു .

ഖത്തീബ് : എങ്ങോട്ട... കുട്ടികളെ തുളസി കൊമ്പുമായി...??

മജീദ്‌ : നാല് Aയില്‍ പഠിക്കുന്ന രാജേഷ്‌ പറയുന്നു അവന്‍ എന്നും ക്ലാസ്സില്‍
ഫസ്റ്റ് അകുനത് അവന്റെ മുറ്റത്ത്‌ ഉള്ള തുളസി ചെടിയുടെ അനുഗ്രഹം കൊണ്ടാണ്
എന്ന്. അതുകൊണ്ട് ഞങ്ങള്‍ ഇതു വീട്ടില്‍ നടാന്‍ കൊണ്ട് പോകുകയാണ്....

ഖത്തീബ് : എന്താ മക്കളെ നിങ്ങള്‍ ചെയാന്‍ പോകുന്നത്. അനുഗ്രഹം
നല്‍കേണ്ടവാന്‍ അള്ളാഹു അല്ലെ. അല്ലാഹുവിന്റെ അധികാരം തുളസി ചെടിക്ക്‌
വകവച്ചു നല്കുന്നോ?? .... അങ്ങനെ ചെയരുത് അത് ശിര്കാന്.

കുട്ടികള്‍ക്ക്‌ കാര്യം മനസിലായി അവര്‍ തുളസി കൊമ്പ് തോട്ടിലേക്ക് വലിച്ച്
എറിഞ്ഞു വീട്ടിലേക്ക്‌ പോയി.

രാത്രി ഭക്ഷണം കഴിച്ചു കൊണ്ടിരിക്കെ ജബ്ബാറു ഇറച്ചി വെട്ടുകാരനായ ബാപ്പ
മമ്മദ്കാക്കാനോട്   പറഞ്ഞു “ബാപ്പാ.. ബാപ്പാ ... ഞമ്മളെ ഖത്തീബ് പറഞു
തുളസി ചെടി നടല്‍ ശിര്‍കാണെന്ന്” .....................

ഇത് കേട്ട പാതി കേള്‍ക്കാത്ത പാതി ഇറച്ചി വെട്ടുകാരനായ ബാപ്പ ചാടി എണീറ്റ്‌ ..
ബാപ്പ : ഈ പറഞ്ഞ ഞമ്മളെ പള്ളിലെ ഖതീബിന്റെ വീട്ടു മുറ്റത് കതീബ്‌
നാട്ടിടുണ്ടല്ലോ ഒന്നാംതരം ഒരു തുളസിച്ചെടി !!! ..
അപ്പൊ ഞമ്മളെ കതീബ്‌ മുശ്രിക്‌ എന്നല്ലേ....അപ്പരണത്തിന്റെ അര്‍ഥം.
സുബ്ഹാനല്ലാ... അന്ന് മമ്മദ്ക്ക ഉറങ്ങീട്ടില്ല ...

രാവിലെ ആകട്ടെ കാണിച്ചു കൊടുക്കാം അവനു.

സുബഹി നിസ്കരിച്ചു ചാടി എണീറ്റ മമ്മദ് കാക്ക രാവിലെ തന്നെ ഖതീബിന്റെ
വീട്ടിലേക്കു "കാള്‍ ലൂയിസിനെക്കാള്‍" വേഗത്തില്‍ ഓടി .... ഖതീബിന്റെ
വീട്ടിന്റെ പടിക്കല്‍ എത്തിയ മമ്മദ്ക്ക ആ കാഴ്ച കണ്ടു ഞെട്ടി...

മമ്മട്ക്കാന്റെ കണ്ണീന്ന് പൊന്നീച്ച പാറി..

ആ കാഴ്ച അയാളുടെ കണ്ണുകള്‍ക്ക്‌ വിശ്വസിക്കാന്‍ കഴിഞില്ല.....
ഞമ്മളെ ഖതീബു തുളസിചെടിക്ക്‌ വെള്ളം ഒഴിക്കുന്നു....

മമ്മദ് കാക്കാന്റെ മുഖം ആപ്പിള് പോലെ ചുവന്നു.. ഉച്ചഭാഷിണി തോല്‍ക്കുമാറ്
ഉച്ചത്തില്‍ ഒരു വിളി...

ഖതീബേ !!!!!!.......................

ആ വിളിയില്‍ കടലുണ്ടിപഞായത്തിലെ  സകല കാക്കയും പൂച്ചയും അടക്കം ഇനിയും
റേഷന്‍ കാര്‍ഡില്‍ പേര് വന്നിട്ടില്ലാത്ത സകല ജീവികളും ഞെട്ടിയുണര്‍ന്നു
...

മമ്മദ്ക്ക: ഖതീബേ തുളസി ചെടി നടല്‍ ശിര്‍ക്ക്‌ ആണെന്ന് ഇങ്ങള് ഞമ്മളെ
ജബ്ബാരിനോദ് പറഞ്ഞോ ??...

ഖത്തീബ്: അതെ പറഞ്ഞു..

മമ്മദ്ക്ക: പിന്നെ ഇങ്ങള് ഇപ്പൊ എന്ത് മറ്റെതിലെ പണിയാ ഈ ചെയ്യുന്നത്..

ഖത്തീബ്: തുളസിച്ചെടി നനക്കുന്നു..

മമ്മദ്ക്ക: അപ്പൊ തുളസി ചെടി ഹറാം അല്ലെ ???

ഖത്തീബ്: ആര് പറഞ്ഞു ഹറാം ആണെന്ന്???...

ഇതോടെ മമ്മട്ക്കന്റെ ടെമ്പര്‍ മൊത്തം തെറ്റി ...
മമ്മദ്ക്ക: ഖതീബേ രണ്ടും ഇങ്ങള് തന്നെ പറയരുത് ... ഇങ്ങള് ഏതെങ്കിലും
ഒന്ന് പറയീ .... ഇങ്ങളെ ബര്‍ത്താനം കേട്ടിട്ട് ഞമ്മക്ക് പിരാന്താവനുന്ദ്
..

മമ്മദ് കാക്ക ഒന്ന് മുതല്‍ അറിയാവുന്ന അത്രേം അവിടെ കുത്തിഇരുന്നു എണ്ണി...

മമ്മദ്കാക്ക തെട്ടിദ്ദരിച്ചതാനെന്നു ഖതീബിനു മനസ്സിലായി... പക്ഷെ ഖത്തീബ്
പറയുന്നത് കേള്‍ക്കാന്‍ പോയിട്ട്ട്,,, ഖതീബിനെ വാ തുറക്കാന്‍ മമ്മദ്
കാക്ക സമ്മതിക്കന്നില്ല .. ഖതീബു പെട്ട ഒരു പെടലെ... ഖതീബു ത്രിശങ്കു
സ്വര്‍ഗത്തില്‍ ആയി ...
കുത്താന്‍ നിക്കണ മൂരിയെക്കാള്‍ ഷൌര്യതിലാണ് മമ്മദ്കാക്കാന്റെ നില്‍പ്പ്..

മമ്മദ് കാക്കാന്റെ ദേഷ്യം പെരുകി പെരുകി  വന്നു ... മമ്മദ് കാക്കാന്റെ
ഒച്ചപ്പാട് കേട്ട്
കിടക്കപ്പായീല്‍ നിന്നും ചാടിയെനീറ്റ് ഖതീബിന്റെ വീട്ടിലേക്കു ഓടിയെത്തിയ
നാട്ടുകാരെ മുഴുവന്‍ മമ്മദ്ക്ക   വിളിച്ചു കൂട്ടി....

എനിട്ടു ഉറക്കെ പറഞു “ഇന്നലെ ഖത്തീബ് എന്റെ മകന് ഫതവ കൊടുത്തു തുളസിചെടി
നടല്‍ ശിര്‍ക്ക്‌ ആണെന്ന്....

ഇന്ന് കാലത്ത് ഞമ്മള് മൂപ്പരെ വീട്ടില്‍ വന്നു നോക്കിയപ്പോള്‍ കാണുന്നു
ഈ ഇബലീസ് തുളസിക്ക്‌ വെള്ളം ഒഴികുന്നത്..

ഒരു രാത്രി കൊണ്ട് തുളസി ചെടിക്ക് എന്ത് മാറ്റമാണ് ഉണ്ടായതു..നാട്ടുകാരെ......
 ഇങ്ങള് തന്നെ പറ..ഇവന്ന്റെ കാപട്ട്യം നമുക്ക് തുറന്നു കാണിക്കണം...
അവിടെ തടിച്ചുകൂടിയ ചില ഇറച്ചി വെട്ടുകാരും,  ( ഇറച്ചിവെട്ടുകാരോട് അന്ന്
വരെ  ശത്രുതയില്‍ കഴിഞ്ഞിരുന്ന) ചില മരം വെട്ടുകാരും ശത്രുത മറന്നു...
ഖതീബിനെതിരെ  മമ്മദ് കാക്കാന്റെ പക്ഷത് കൂടി നിലയുറപ്പിച്ചു ..

 പിന്നെ പറയണോ പൂരം .....

പാവം ഖതീബിനെ വാ തുറന്നു ഒരക്ഷരം പറയാന്‍ അവരോട്ടു സമ്മതിച്ചതുമില്ല....

അങ്ങനെ ദിവസങ്ങളും....... ദിവസങ്ങളെ നോക്കി പല്ലിളിച്ചു കൊണ്ട്
മാസങ്ങളും, ...... മാസങ്ങളെ കൊഞ്ഞനം കാട്ടികൊണ്ട് വര്‍ഷങ്ങളും കഴിഞ്ഞു
പോയി......

എന്നാലും  കാണുന്നവര്‍ കാണുന്നവര്‍ ഖതീബിനോദ് ചോദിക്കും ......അല്ല ഖതീബേ
തുളസി ചെടി ഹറാമാണോ/ശിര്‍ക്കാണോ? നിങ്ങള്‍ പണ്ട്  "ആ കുട്ടികളോട്"
പറഞ്ഞില്ലേ ശിര്‍ക്കാനെന്നു..

പാവം ഖത്തീബ് തൊണ്ടയിലെ വെള്ളം വറ്റിയാലും വേണ്ടീല്ല എന്ന് വെച്ച് അത്
വിശദീകരിച്ചു പറഞ്ഞു കൊടുക്കും.. ഇനി വല്ല സംശയവും ഉണ്ടോ എന്ന്
ചോദിക്കും... അപ്പൊ ഇല്ല എന്ന് ഉത്തരം പറഞ്ഞു എല്ലാം മനസ്സിലാക്കിയ പോലെ
അവര്‍ പോകും...

പിന്നെ അടുത്ത ദിവസം അതേ ആളുകള്‍ തന്നെ പിന്നെയും ഖതീബിനോദ് ചോദിക്കും
......അല്ല ഖതീബേ തുളസി ചെടി ഹറാമാണോ/ശിര്‍ക്കാണോ? നിങ്ങള്‍ പണ്ട്  "ആ
കുട്ടികളോട്" പറഞ്ഞില്ലേ ശിര്‍ക്കാനെന്നു.. ??

അങ്ങനെ അങ്ങനെ അങ്ങനെ ഉത്തരം "വേണ്ടാത്ത" ഒരു ചോദ്യമായി ആ ഹലാക്കിന്റെ
ചോദ്യം ഇന്നും അന്തരീക്ഷത്തില്‍  അലഞ്ഞു തിരിയുന്നു........

ഗുണപാഠം : വെട്ടാന്‍ വരുന്ന മമ്മദ് കാക്ക മാരോട് വേദം ഓതിയിട്ട്  കാര്യമില്ല...

By അഫ്ത്താബ് കടലുണ്ടി...