Wednesday, May 11, 2011

ഖുര്‍ആനും ശാസ്ത്രവും

ഖുര്‍ആന്‍ എന്നത് സര്‍വശക്തനായ സര്‍വജ്ഞാനിയായ സൃഷ്ടാവിന്റെ വചനം ആണ് എന്നാണു മുസ്ലിംകളുടെ വിശ്വാസം. ശാസ്ത്രം എന്നത് മനുഷ്യന്‍ പ്രപഞ്ചത്തിലെ രഹസ്യങ്ങള്‍ തന്നെ കൊണ്ടാവുന്ന രീതിയില്‍ അറിയാല്‍ നടത്തുന്ന ശ്രമവും. അതിനാല്‍ തന്നെ സൃഷ്ടാവ് പറഞ്ഞ ഒന്നിനോടും മനുഷ്യന്‍ സ്വന്തം രീതിയില്‍ കണ്ടെത്തിയ ജ്ഞാനം ഏറ്റുമുട്ടുകയില്ല. ഖണ്ഡിതമായി   തെളിയിക്കപ്പെട്ട  പ്രപഞ്ച  സത്യങ്ങള്‍  മാത്രം  ആണ് ഞാന്‍  ഉദ്ദേശിച്ചത് . ഖണ്ഡിതമായി തെളിയിക്കപ്പെടാത്ത  ശാസ്ത്രത്തിലെ  നിഗമനങ്ങള്‍   സിദ്ധാന്തങ്ങള്‍  എന്നിവ  ee പറഞ്ഞതില്‍  പെടില്ല . കാരണം  അവ  ഖണ്ഡിതമായി തെളിയിക്കപ്പെട്ടില്ല  എന്നത് തന്നെ..

ഖുര്‍ആന്‍ ഇറക്കിയത്  സൃഷ്ടാവ്  അല്ലായിരുന്നെങ്കില്‍  ഇങ്ങനെ  സംഭവിക്കുമായിരുന്നില്ല  . ഇതാണ്  മുസ്ലിംകളുടെ വാദം . ഇതല്ലാതെ   എല്ലാ  ശാസ്ത്ര  ജ്ഞാനവും  ഖുറാനില്‍  ഇറക്കിയിട്ടുണ്ടെന്നോ  ഖുര്‍ആന്‍ പറയുന്നത്  കേട്ടാണ്  മനുഷ്യന്‍ കണ്ടെത്തുന്നത്  എന്നോ  അല്ല. ഖുര്‍ആന്‍ പറഞ്ഞ ഒന്നിനെയും ഖണ്ഡിതമായി തെളിയിക്കപ്പെട്ട ശാസ്ത്ര സത്യത്തിനു എതിര്‍ ആയി കാണില്ല എന്ന് മാത്രം.

മറ്റൊന്ന്  ചിലര്‍  ചോദിക്കും . പലതും  ശാസ്ത്രം കണ്ടെത്തിയതിനു  ശേഷമാണ്  ഖുറാനില്‍  ഉണ്ടെന്നും  പറഞ്ഞു  വരുന്നത്  എന്നൊക്കെ .. യഥാര്‍ത്ഥത്തില്‍  അങ്ങനെ  തന്നെ ആണല്ലോ  വേണ്ടത് . കാരണം  ഖുര്‍ആന്‍ വായിക്കാത്ത  ഒരാള്‍   ശാസ്ത്രതിന്റെതായ  രീതിയില്‍ സ്വതന്ത്രമായും മുന്‍ധാരണ ഇല്ലാതെയും അന്വേഷണം  നടത്തി  കണ്ടു   പിടിച്ച  ഒരു  കാര്യം  പിന്നീട്  ആ  വസ്തുത  മനസ്സില്‍  വെച്ച്  ഖുര്‍ആന്‍ വായിച്ചു  നോക്കുമ്പോള്‍  മനസ്സിലാക്കുന്നു  ഞാന്‍  കണ്ടെത്തിയ തെളിയിച്ച  സത്യത്തിനു  വിരുദ്ധമായി  ഒന്നും  ഈ  ഗ്രന്ഥം  പറയുന്നില്ല അതിനാല്‍ ഇത്  ദൈവത്തില്‍  നിന്ന്  തന്നെ ആണ് എന്ന് . മറിച്ചു  ഒരാള്‍  ഖുര്‍ആനില്‍  നിന്ന്  ഒരു  കാര്യം  മനസ്സിലാക്കി  അത്  ശാസ്ത്രത്തിലൂടെ  തെളിയിക്കാന്‍  ശ്രമിച്ചാല്‍  ആളുകള്‍  പറയില്ലേ  അത്  ഖുര്‍ആനിനോട്  ഒപ്പിക്കാന്‍  വേണ്ടി  ശാസ്ത്രത്തില്‍   തിരുകി  ക്കയട്ടിയതാണ്  എന്ന് ...?

No comments:

Post a Comment