Sunday, July 10, 2011

ലഘൂകരണക്ഷമമല്ലാത്ത സങ്കീര്‍ണത

ജൈവിക മണ്ഡലത്തില്‍ കാണുന്ന വളരെ വലിയ സങ്കീര്‍ണത സ്വാഭാവികമായി ഉണ്ടാവുക സാധ്യമല്ല എന്ന യാധാര്ത്യത്തെ ആണ് ലഘൂകരണക്ഷമമല്ലാത്ത സങ്കീര്‍ണത(Irreducible Complexity) എന്നത് കൊണ്ട് പരിണാമ വിമര്‍ശകര്‍ ഉദേശിക്കുന്നത്. എന്താണ് ലഘൂകരണ ക്ഷമമല്ലാത്ത സങ്കീര്‍ണത..? ഒരു ഉദാഹരണത്തിലൂടെ വ്യക്തമാക്കാം.. ബെഹെ ഇതിനായി മുന്നോട്ടു വെക്കുന്ന ഉദാഹരണം ഒരു എലിക്കെണിയുടെതാണ്. ഒരു എലിക്കെനിക്ക് അഞ്ചു ഭാഗങ്ങള്‍ ഉണ്ട്. അതിന്റെ base, catch, spring, hammer പിന്നെ hold-down bar . ഇതില്‍ അഞ്ചും ഒരേ പോലെ ഉണ്ടായാലേ എലിക്കെണി എലിക്കെണി ആവുകയുള്ളൂ.. ഈ അഞ്ചും ആവശ്യമായ എണ്ണത്തിലും രീതിയിലും ക്രമത്തിലും വന്നു നില്‍ക്കണം അല്ലാത്ത കാലത്തോളം ആ കെണി പ്രവരതന ക്ഷമമല്ല. കെണി ആവുകയുമില്ല. അതിനാല്‍ തന്നെ പ്രകൃതി നിര്ധാരതിണോ യാദൃശ്ചികതക്കോ ഒരു എലിക്കെണി നിര്‍മിക്കാന്‍ സാധിക്കില്ല. നിര്ധാരമോ യാദൃശ്ചികതയോ മൂലം ഒരു എലിക്കെണി ഉണ്ടാവുന്ന രീതി വിഷധീകരിക്കാന്‍ സാധ്യവുമല്ല. ഇന്ന ഇന്ന രീതിയില്‍ എലിക്കെണി പ്രകൃതി നിര്ധാരനതിലൂടെ ഉണ്ടാകാം എന്ന് ഒരാള്‍ക്കും വിഷധീകരിക്കാന്‍ സാധ്യമല്ല. എന്നാല്‍ ഒരു ധിഷണ അത് ആസൂത്രണം ചെയ്തു എലിക്കെണി നിര്മിക്കുന്നതിനെ വിഷധീകരിക്കാന്‍ ബുദ്ധിമുട്ടില്ല.





ഈ ലഘൂകരണക്ഷമമല്ലാത്ത സങ്കീര്‍ണത ജൈവിക ലോകത്തും മുഴുവന്‍ നമുക്ക് കാണാവുന്നതാണ്. ജീവന് സാധ്യത ഉള്ള ഭൂമിയുടെ അസ്ഥിതതിലും ഈയൊരു ലഘൂകരണക്ഷമമല്ലാത്ത സങ്കീര്‍ണത കാണുന്നു. അതിനാല്‍ തന്നെ ഇതിനു പിന്നില്‍ ഒരു ആസൂത്രകന്‍ ഉണ്ട് എന്നതാണ് യുക്തിഭദ്രമായ സങ്കല്പം... അതിനെ വിഷധീകരിക്കാന്‍ സാധിക്കില്ല എന്നത് കൊണ്ട് മാത്രം ആസൂത്രകന്‍ ഉണ്ട് എന്ന് പറയാന്‍ കഴിയുമോ എന്നാണു ചിലര്‍ ചോദിക്കുന്നത്.. ആസൂത്രിതമായി അല്ലാതെ ലഘൂകരണക്ഷമമല്ലാത്ത സങ്കീര്‍ണത ഉണ്ടാവാന്‍ നിങ്ങള്‍ മുന്നോട്ടു വെക്കുന്ന ഒരു സാധ്യത പറയൂ..? ഒന്നുകില്‍ ആസൂത്രിതം അല്ലെങ്കില്‍ യാത്രുശ്ചികതയോ മറ്റു വല്ല പ്രകൃതി നിര്ധാരനമോ മൂലം മാത്രമേ ഇതിനെ വിഷധീകരിക്കാന്‍ കഴിയൂ.. അതിനാല്‍ തന്നെ രണ്ടാമത്തെതിന് സാധ്യമല്ലാത്ത സ്ഥിതിക്ക് ലഘൂകരണക്ഷമമല്ലാത്ത സങ്കീര്‍ണതക്ക് പിന്നില്‍ ആസൂത്രണം തന്നെ ആണ് എന്ന് നൂറു ശതമാനം ഉറപ്പോടെ പറയാന്‍ സാധിക്കും.. കൂടുതലറിയാന്‍ ഈ വീഡിയോ കാണാം.



ഒകെ സൃഷ്ടാവ് ഉണ്ട്.. സമ്മതിച്ചു... എങ്കിലോ..?