Wednesday, February 23, 2011

സൃഷ്ടാവ് ഉണ്ട് . എങ്കില്‍..?

ഒരാള്‍ സൃഷ്ടാവിനെ അംഗീകരിക്കുന്നു. എങ്കില്‍ അടുത്ത ചോദ്യം സൃഷ്ടാവിന്റെ ഗുണങ്ങള്‍  എന്തൊക്കെ എന്നൊക്കെ ആവുമല്ലോ.

1 . എല്ലാം സൃഷ്‌ടിച്ച സൃഷ്ടാവ് ഉണ്ടെങ്കില്‍ അവന്‍ സര്‍വ ജ്ഞാനി ആവണം. എന്ത് കൊണ്ട്.? എല്ലാം ഉണ്ടാക്കിയത് അവനാണ് അപ്പോള്‍ അവന്‍ ഉണ്ടാക്കിയതിനെ പറ്റി അവനു പരിപൂര്‍ണമായി അറിയണമല്ലോ.. അതിനാല്‍ അവന്‍ സര്‍വജ്ഞാനി ആണ്.

2 . അവന്‍ സര്‍വശക്തന...്‍ ആണ്. എല്ലാം സൃഷ്ടിച്ചത് തന്നെ അവന്‍ ആണെങ്കില്‍ സ്വന്തം സൃഷ്ടിയെ പറ്റി പരിപൂര്‍ണമായി അറിയുന്നവന്‍ ആണ്. എങ്കില്‍ അവനു അവയെക്കൊണ്ടു എന്തും ചെയ്യാന്‍ സാധിക്കും. പൂര്‍വ മാതൃക ഇല്ലാതെ പ്രപഞ്ചം അഖിലവും സൃഷ്ടിച്ചവന് പൂര്‍വ മാതൃക ഇല്ലാതെ ഇനിയും എന്തും സൃഷ്ടിക്കാനും  സാധിക്കും. അതിനെ കൊണ്ട് എന്തും ചെയ്യാനും സാധിക്കും. അതിനാല്‍ അവന്‍ സര്‍വശക്തന്‍ ആണ്. 

3 . സൃഷ്ടാവ് അനാദി ആണ്. അല്ലെങ്കില്‍ അവനെ സൃഷ്ടാവ് എന്ന് വിളിക്കുന്നതില്‍ അര്‍ത്ഥമില്ലല്ലോ.. കാരണം ആദ്യം ഉണ്ടെങ്കില്‍ അവനെ സൃഷ്‌ടിച്ച വേറെ ആരെങ്കിലും കാണണം. അതിനാല്‍ ആദ്യം ഇല്ലാത്തവന്‍ ആണ് യഥാര്‍ത്ഥ സൃഷ്ടാവ്. അതിനാല്‍ സൃഷ്ടാവ് അനാദി ആണ്.

4 . അനാദി ആയവന് അന്ത്യം കാണില്ല.. ആരമ്ഭമില്ലാതവനു  അവസാനം കാണുമോ..? അതിനാല്‍ അവന്‍ അന്ത്യമില്ലാത്തവന്‍ ആണ്..

5 . ഈ പറഞ്ഞ ഗുണങ്ങള്‍ ഉള്ളവന്‍ വേറെയും കാണുമോ..? ഇല്ല യുക്തിപരമായി അസാധ്യം ആണ്. കാരണം ഒന്നിലധികം ദൈവം ഉണ്ടെങ്കില്‍ രണ്ടു പേരും പരസ്പര വിരുദ്ധമായ തീരുമാനം എടുത്താല്‍ മുകളില്‍ പറഞ്ഞ ഗുണങ്ങള്‍ എല്ലാം തെറ്റും അതിനാല്‍ അവന്‍ സൃഷ്ടാവ് അദ്വിതീയന്‍/അതുല്യന്‍ ആണ്.

6. അവന്‍ സ്ഥലകാലങ്ങള്‍ക്ക് അതീതനാണ്. കാരണം പ്രപഞ്ചം എന്നാ സ്ഥലകാല നൈരന്തര്യം അവന്റെ സൃഷ്ടി ആണല്ലോ...അതിനാല്‍ അവന്‍ സ്ഥല കാലത്തിനു അതീതന്‍ ആയിരിക്കണം.

7. അവന്‍ എല്ലാത്തിലും ഉന്നതനാണ്. കാരണം സൃഷ്ടാവുന്ടെങ്കില്‍ അവന്‍ സൃഷ്ടിയേക്കാള്‍ ഉന്നതന്‍ ആണല്ലോ..

8. അവന്‍ നിരാശ്രയനാണ്. സൃഷ്ടാവ് ഉണ്ടെങ്കില്‍ അവന്‍ സൃഷ്ടിയുടെ ആശ്രിതന്‍ ആവില്ലല്ലോ. അതിന്റെ അധികാരി ആണ്.

9 . അവന്‍ സര്‍വ യുക്തിമാന്‍/ധിശണാശാലി ആണ്. കാരണം നമ്മുടെ ഈ യുക്തി/ധിഷണ പോലും അവന്റെ സൃഷ്ടി ആണെങ്കില്‍  അവന്‍ പരമയുക്തിമാന്‍  ആവണം.മറ്റൊന്ന് സൃഷ്ടാവ് ഉണ്ട് എന്ന് വാദിക്കാന്‍ ഉപയോഗിച്ച ന്യായങ്ങള്‍ ഒരു ആസൂത്രകനെ അഥവാ ധിഷണ ഉള്ള ഒരുവനെ ആണല്ലോ ന്യായീകരിക്കുന്നത്.

10. അവന്റെ പേരെന്ത്..? ഇപ്പറഞ്ഞ സൃഷ്ടാവിനെ ഈ ഗുണങ്ങളോടെ exclusive ആയി വിശേഷിപ്പിക്കാവുന്ന എന്ത് പേരും ഉപയോഗിച്ചോളൂ..

11. അവന്‍ എന്ന് വിളിക്കുന്നതെന്തു കൊട്നു അവള്‍ എന്ന് വിളിച്ചൂടെ..? അത് എന്നും വിളിച്ചൂടെ..? ലിംഗം എന്നത് സൃഷ്ടാവിന്റെ സൃഷ്ടിയില്‍ പെട്ട ജീവികള്‍ എന്ന വളരെ ചെറിയ ഒരു വിഭാഗത്തിന്റെ ഒരു സവിശേഷത മാത്രം .അതിനാല്‍ സൃഷ്ടാവ് ലിംഗത്തിന് അതീതന്‍ ആണ്. ലിന്ഗത്തിന് അതീതനായ സൃഷ്ടാവിനെ 'അവന്‍' എന്ന് വിശേഷിപ്പിക്കുന്നത് ഭാഷാപരമായ ഒരു സൗകര്യം മാത്രം. 'അത്' എന്നത് അചേതനമായ ധിഷണ ഇല്ലാത്ത object കളെ വിശേഷിപ്പിക്കാന്‍ ഉപയോഗിക്കുന്നതായത് കൊണ്ട് ആ പ്രയോഗം എന്തായാലും ചേരില്ല.

12. നിരുപാധികം അനുസരിക്കപ്പെടെണ്ടവന്‍ അവന്‍ മാത്രം. കാരണം ? നിങ്ങള്‍ ഉപയോഗിക്കുന്ന ഏതൊരു സാമഗ്രിയും എടുത്തോളൂ അതിന്റെ manufacturer നല്‍കിയ user guide അനുസരിച്ച് പ്രവര്‍ത്തിപ്പിച്ചാല്‍ അല്ലെ അത് ഏറ്റവും ശെരിയായി ഫലം ചെയ്യുക..? എന്നത് പോലെ ലോകം സൃഷ്‌ടിച്ച മനുഷ്യനെ സൃഷ്‌ടിച്ച ഈശ്വരന്‍ പറഞ്ഞ നിര്‍ദേശങ്ങള്‍ അനുഷരിച്ചു ജീവിക്കണം.. ജീവിതം മുഴുവന്‍.

2 comments: