Wednesday, February 23, 2011

പൂര്‍വിക മതങ്ങളോടുള്ള ഇസ്ലാമിന്റെ നിലപാട്

മുഹമ്മദ്‌ നബി അവസാനത്തെ പ്രവാചകന്‍/ദൈവദൂതന്‍ ആണ്.

1. എന്നാല്‍ മുഹമ്മദ്‌ നബിക്ക് മുമ്പ് എല്ലാ ദേശത്തും കാലാ കാലങ്ങളിലായി അവരുടെ സ്വന്തം ഭാഷ സംസാരിക്കുന്ന പ്രവാചകന്മാര്‍ നിയോഗിക്കപ്പെട്ടിട്ടുണ്ട്. ഒരു പ്രവാചകന്‍ വരാത്ത ഒരു ദേശവും ഇല്ല.
2. ഖുര്‍ആനില്‍ പേരെടുത്തു പറയുന്നത് 25 പ്രവാചകന്മാരെ മാത്രം ആണ്. അതില്‍ ഈസ(ജീസസ്), മൂസ(മോസെസ്) എന്നിവരൊക്കെ ഉള്‍പെ...ടുന്നു. 
3. ബൈബിള്‍, തോറ എന്നീ വേദ ഗ്രന്ഥങ്ങള്‍ ഒക്കെ അല്ലാഹു അഥവാ യഹോവ അഥവാ ഈശ്വരന്‍  പ്രവാചകന്മാര്‍ക്കു അവതരിപ്പിച്ചതാണ്. എന്നാല്‍ അവ അതിന്റെ ശെരിയായ രൂപത്തില്‍ ഇന്ന് നിലവിലില്ല, അതില്‍ മനുഷ്യന്റെ കൈകടത്തലുകള്‍ വന്നിട്ടുണ്ട് എന്നാണു മുസ്ലിം വിശ്വാസം.
4. മുന്‍ പ്രവാചകന്മാരിലും അവര്‍ക്ക് അവതരിപ്പിച്ച ഗ്രന്ഥങ്ങളിലും മുസ്ലിം വിശ്വസിക്കുന്നു. അവരുടെ ഒക്കെ അധ്യാപനങ്ങളുടെ സത്ത ആദിമ വിശുദ്ധിയോടെ തന്നെ മുഹമ്മദ്‌ നബിയിലൂടെ നമുക്ക് കിട്ടി.
5. ഇന്ത്യയിലും പ്രവാചകന്മാര്‍ വന്നിട്ടുണ്ട്. പക്ഷെ അവര്‍ ആരാണെന്നു ഖുര്‍ആനില്‍ പേരെടുത്തു പറയുന്നില്ല എന്ന് മാത്രം

No comments:

Post a Comment