Wednesday, February 23, 2011

സഹിഷ്ണുത

എല്ലാം ശെരി എന്ന് വാദിക്കുന്നതാണോ സഹിഷ്ണുത..? പരസ്പര വിരുദ്ധമായ കാര്യങ്ങള്‍ എല്ലാം എങ്ങനെ ശെരി ആവും....? പരിണാമം സംഭവിച്ചാണ് മനുഷ്യന്‍ ഉണ്ടായത് എന്ന് പറയുന്നതും പരിണാമം സംഭവിക്കാതെ മനുഷ്യന്‍ സൃഷ്ടിക്കപ്പെട്ടതാണ് എന്ന് പറയുന്നതും ഒരു പോലെ ശെരി ആവുമോ..?  നിരീശ്വരവാദവും ഈശ്വരവിശ്വാസവും ഒരേ പോലെ ശെരി ആവുമോ..? അപ്പോള്‍ പിന്നെ ഓരോരുത്തനും പ്രായോഗികമായി ചിന്തിക്കുന്നത് എന്റെ വീക്ഷണം ശെരി എന്നും മറ്റുള്ളവന്റെ തെറ്റും എന്ന് തന്നെ ആണ്.

എല്ലാ ആശയവും ശെരി എന്ന് ബുദ്ധിയുള്ള ഒരാള്‍ക്ക്‌ വിശ്വസിക്കാന്‍ കഴിയുമോ..? ദൈവം ഇല്ല എന്നുള്ള ഒരാശയം, സൃഷ്ടാവായ ഏകനായ ഒരു ഈശ്വരന്‍ ഉണ്ടെന്ന ആശയം, അനേകം ദൈവങ്ങള്‍ ഉണ്ടെന്ന ആശയം, സൃഷ്ടാവും സൃഷ്ടിയും ഒന്നാണ് എന്നും ഒന്നല്ല എന്നുമുള്ള രണ്ടാശയങ്ങള്‍.. ഇതെല്ലാം ഒരേ സമയം ശരി ആവുമോ..? അല്ലെങ്കില്‍ ബുദ്ധി യും വിവേചന ശക്തിയുമുള്ള ഒരു മനുഷ്യന് ഇത് എല്ലാം ഒരേ സമയം ശരി ആണെന്ന് വിശ്വസിക്കാന്‍ കഴിയുമോ..?  പുറമേക്ക് എല്ലാം ശരി എന്ന് പറയുന്ന ആരെങ്കിലും ഉണ്ടെങ്കില്‍ സ്വന്തത്തോട്‌ ചോദിച്ചു നോക്കുക എങ്ങനെ ഇതൊക്കെ ഒരുമിച്ചു ശരി ആവുമെന്ന്... സൂര്യന്‍ കിഴക്കുദിക്കുന്നു എന്ന് ഒരാള്‍ പറയുന്നതും സൂര്യന്‍ പടിഞ്ഞാറ് ഉദിക്കുന്നു എന്ന് ഒരാള്‍ പറയുന്നതും ഒരേ സമയം ശെരി ആവുമോ..?

ഇതിന്റെ ഒക്കെ ഉത്തരം കഴിയില്ല എന്നാണെങ്കില്‍ തന്റെ മതം/ആദര്‍ശം ശരിയും മറ്റുള്ളവ പൂര്‍ണമായി ശരി അല്ല എന്ന് കരുതുന്നതും വര്‍ഗീയതയോ അസഹിഷ്ണുതയോ അല്ല.

അപ്പോള്‍ പിന്നെ എന്താണ് സഹിഷ്ണുത? ഞാന്‍ ശെരി എന്ന് കരുതുന്നതില്‍ വിശ്വസിക്കാന്‍ എനിക്ക് അവകാശം ഉള്ള അതെ അവകാശം മറ്റുള്ളവന് ശെരി എന്ന് വിശ്വസിക്കുന്നതില്‍ വിശ്വസിക്കാന്‍ അവനും ഉണ്ടെന്നു മനസ്സിലാക്കല്‍. :) എല്ലാം ശെരി എന്ന് കരുതുന്നവര്‍ക്ക് അങ്ങനെ വിശ്വസിക്കാനും അവകാശമുണ്ട്‌ എന്ന് കൂടി ഇതിന്റെ അര്‍ഥം ആണ്.

No comments:

Post a Comment