Wednesday, February 23, 2011

ഫിദലും റേഷനരിയും


ഫിദലും റേഷനരിയും കൂട്ടുകാരാണ്. ഒരു വന്‍ നഗരത്തില്‍  ഒരേ ഐ ടീ കമ്പനിയില്‍ ആണ് ജോലി. നഗരപ്രാന്തത്തില്‍ ഒരുമിച്ചാണ് താമസം. പഠിച്ചതും ഒരുമിച്ചായിരുന്നു. ഒരു ദിവസം രാത്രി ഭക്ഷണം കഴിഞ്ഞു താമസിക്കുന്ന റൂമിന്റെ ടെറസില്‍ കാറ്റ് കൊള്ളാന്‍ കയറി രണ്ടു പേരും. സുഖ ശീതളമായ ഒരു മന്ദമാരുതന്‍ വീശി. അതില്‍ സന്തോഷം തോന്നിയ ഫിദല്‍ ആകാശം നോക്കി രേഷനരിയോടു പറഞ്ഞു. "...എടാ എന്ത് രസമാ അല്ലെ ഇങ്ങനെ ഈ  ആകാശം നോക്കി ഇരിക്കാന്‍ എന്ത് രസമാ അല്ലെ. എത്ര നോക്കിയാലും മതി വരില്ല. എനിക്ക്..... എനിക്ക് നമ്മള്‍ സ്കൂളില്‍ പഠിച്ച ആ കവിത ഓര്മ വരുന്നു.."

ഇതും പറഞ്ഞു കൊണ്ട് ഫിദല്‍ കവിത ചൊല്ലാന്‍ തുടങ്ങി:

"തിങ്കളും താരങ്ങളും, തൂവെള്ളി കതിര്‍ ചിന്നും
തുംഗമാം വാനിന്‍ ചോട്ടിലാണെന്റെ വിദ്യാലയം
ഇന്നലെ കണ്ണീര്വാുര്ത്തു കരഞ്ഞീടിനവാന-
മിന്നിതാ ചിരിക്കുന്നു പാലോളി ചിതറുന്നു
മുള്ച്ചെ ടിത്തലപ്പിലും പുഞ്ചിരിവിരിയാറു-
ണ്ടച്ചെറു പൂന്തോപ്പിലെ പനിനീരുരയ്‌ക്കുന്നു
മധുവിന്‍ മത്താല്‍ പാറി, മൂളുന്നു മധുപങ്ങള്‍,
മധുരമീ ജീവിതം, ചെറുതാണെന്നാകിലും
ആരെല്ലെൻ ഗുരുനാഥരാല്ലെൻ ഗുരുനാഥർ
‍പാരിതിലെല്ലാമെന്നെ പഠിപ്പിക്കുന്നുണ്ടെന്തോ "

പെട്ടെന്ന് ഞെട്ടിയെഴുന്നെറ്റ റേഷനരി: "ഡാ.... നിക്ക്ക്... എന്ത് വിഡ്ഢിത്തമാ....പറയുന്നത്..."..
അന്തം വിട്ടു പോയ ഫിദലിനോട് റേഷനരി തുടര്‍ന്നു: " എടാ ഇത് പമ്പര വിഡ്ഢിത്തമാണ്....
ഒന്നാമതായി ഇത് ഇരുപതാം നൂറ്റാണ്ടില്‍ രചിച്ച കവിത ആണ്. നമ്മള്‍ ഇപ്പോള്‍ ജീവിക്കുന്നതോ രണ്ടായിരത്തി പതിനൊന്നു.....അന്നത്തെ വിദ്യാലയം അല്ല ഇന്ന്.....!! ഇത് ഇപ്പോഴത്തെ വിദ്യാലയത്തിനു ബാധകമല്ല......!!"

ഇടയ്ക്കിടെ ചില്ലറ പോയത്തങ്ങള്‍ പറയാറുള്ള റേഷനരിയുടെ വര്‍ത്താനം തുടര്‍ന്നപ്പോള്‍ ഫിദല്‍ നിര്‍വികാരനായി കേട്ട് നില്‍ക്കാന്‍ തന്നെ തീരുമാനിച്ചു.. കുറെ കണ്ടതാണല്ലോ...

റേഷനരി: " അതിനാല്‍ ഈ കവിത കാലത്തിന്റെ ചവറ്റു കോട്ടയില്‍ തള്ളേണ്ടതാണ്. ഒട്ടും ശാസ്ത്രീയ ബോധം ഇല്ലാത്ത ശിലായുഗ മനുഷ്യന്റെ വിവരം മാത്രമേ ഈ കവിക്കുള്ളൂ.. "

ഫിദലിനു ചോദിക്കാതിരിക്കാന്‍ കഴിഞ്ഞില്ല ‍: " അതെന്താടാ..?"

റേഷനരി: തിങ്കള്‍ അഥവാ ചന്ദ്രന്‍ ഭൂമിയുടെ ചുറ്റും കറങ്ങുന്ന ഉപഗ്രഹം ആണ്. താരം അഥവാ നക്ഷത്രങ്ങള്‍ പ്രപഞ്ചത്തില്‍ കോടാനുകോടി ഉണ്ട്. ഇതൊക്കെ ആരോ മുകളില്‍ ഒരു പന്തല്‍ ഉണ്ടാക്കി അതില്‍ തൂക്കിയിട്ട എന്തോ ആണെന്നുള്ള അബദ്ധ ധാരണയില്‍ ആണ് ഈ കവിത എഴുതപ്പെട്ടത്.. പമ്പര വിഡ്ഢിത്തം. പ്രാകൃത വിശ്വാസങ്ങള്‍...!"

"എടാ ഇത് സാഹിത്യമല്ലേ.." ഫിദല്‍ ഇടപെട്ടു.

റേഷനരി വീണ്ടും ധാര്‍മിക രോഷം കൊണ്ടു : "സാഹിത്യമാണെന്ന് വെച്ച്, എന്ത് വിഡ്ഢിത്തവും പറയാമെന്നാണോ....? ഇന്നലെ കണ്ണീര്‍ വാര്‍ത്തു കരഞ്ഞു നടന്ന ആകാശം ഇന്ന് ഇന്ന് പൊട്ടിച്ചിരിച്ചു കളിക്കുകയാണെന്ന് ഒക്കെ പറഞ്ഞ ഈ കവി ഇരുപതാം നൂറ്റാണ്ടില്‍ തന്നെ ആണോ ജീവിച്ചിരുന്നത്.. ? ഈ കവിത നിരോധിക്കണം. ഇത്തരം വിഡ്ഢിത്തങ്ങള്‍ വായിച്ചിട്ടാണ് സ്ടാലിനെ പോലെയുള്ള 'വിശ്വാസി'കള്‍ ലക്ഷക്കണക്കിന്‌ ആളുകളെ കഴുത്തറുത്തു കൊന്നത്... ആകാശം എന്നാല്‍ കണ്ണീര്‍ വാര്‍ക്കുകയും പൊട്ടിച്ചിരിക്കുകയും ചെയ്യുന്ന ഒരു നാലാംകിട തെരുവ് ഗുണ്ട ആണെന്നാണ്‌ ഇയാളുടെ ഒക്കെ വിചാരം....! ഒട്ടും ശാസ്ത്ര ബോധം ഇല്ലാത്ത മൂരാച്ചികള്‍......."

റേഷനരി തുടര്‍ന്നു: " മുള്ച്ചെ ടിത്തലപ്പിലും പുഞ്ചിരിവിരിയാറുണ്ട്  എന്ന് എന്തിന്റെ അടിസ്ഥാനത്തിലാണ് ഇയാള്‍ പറയുന്നത്...? തികഞ്ഞ അന്ധവിശ്വാസമാണ്. മുള്ചെടി പുഞ്ചിരിക്കുന്നതിനു യാതൊരു ശാസ്ത്രീയ തെളിവും ഇല്ല. ഉണ്ടെങ്കില്‍ ഫിദലിനെ ഞാന്‍ വെല്ലു വിളിക്കുന്നു, ഹാജരാക്കാന്‍..."

പരിഹാസച്ചിരി അടക്കിപ്പിടിച്ചു കൊണ്ടു ഫിദല്‍: ഡാ സ്റാലിന്‍ ഈ കവിത വായിച്ചിരുന്നോ..?
റേഷനരി പക്ഷെ തന്റെ ധാര്‍മിക രോഷം തുടര്‍ന്നു കൊണ്ടേയിരുന്നു....



Delcalration: ഈ കഥയിലെ  റേഷനരി എന്ന കഥാപാത്രം ജീവിച്ചിരിക്കുന്നതോ മരിച്ചതോ ആയ ഏതെങ്കിലും വ്യക്തി അല്ല. ഏതെങ്കിലും യുക്തിവാദികള്‍ക്ക് അങ്ങനെ തോന്നുന്നുണ്ടെങ്കില്‍ അത് തികച്ചും യാതൃശ്ചികം മാത്രമാണ്. :)

1 comment:

  1. Delcalration: ഈ കഥയിലെ റേഷനരി എന്ന കഥാപാത്രം ജീവിച്ചിരിക്കുന്നതോ മരിച്ചതോ ആയ ഏതെങ്കിലും വ്യക്തി അല്ല. ഏതെങ്കിലും യുക്തിവാദികള്‍ക്ക് അങ്ങനെ തോന്നുന്നുണ്ടെങ്കില്‍ അത് തികച്ചും യാതൃശ്ചികം മാത്രമാണ്. :)

    ReplyDelete