Wednesday, August 31, 2011

തെറ്റും പാപമോചനവും


മുമ്പ് ഒരിക്കല്‍ ശ്രദ്ധയില്‍ പെട്ട ഒരു ചോദ്യം ആയിരുന്നു. അതിനുള്ള മറുപടി ഒരു ചോദ്യോത്തര രൂപത്തില്‍ അവതരിപ്പിക്കുന്നു.

റേഷനരി: എന്ത് തെറ്റ് ചെയ്താലും പൊരുതു കൊടുക്കാന്‍ ഒരു ദൈവമുണ്ട് എന്ന ബോധ്യം വിശ്വാസികളെ തെറ്റ് ചെയ്യാന്‍ പ്രേരിപ്പിക്കുകയല്ലേ ചെയ്യുക ? കൊലപാതകവും ഭീകരതയും ഒക്കെ നടത്തുന്ന വ്യത്യസ്ത മതവിശ്വാസികള്‍ ചെയ്യുന്നത് മതപരമായി തെറ്റാണ് എന്ന് അംഗീകരിച്ചാലും ഈ രീതിയിലുള്ള പാപമോചന പ്രതീക്ഷ അവര്‍ക്ക് ഒരര്‍ത്ഥത്തില്‍ ഈ 'തെറ്റുകള്‍' ചെയ്യാന്‍ വളമാകുന്നില്ലെ..?

ഫിദല്‍: എന്തൊക്കെയാണ് താങ്കളുടെ കാഴ്ചപ്പാടില്‍ തെറ്റുകള്‍ ?

റേഷനരി: അന്യന്റെ അവകാശത്തെ ഹനിക്കുന്ന എന്തും തെറ്റാണ്.

ഫിദല്‍: എങ്കില്‍ മനസിലാക്കുക അന്യന്റെ അവകാശത്തെ ഹനിക്കുന്ന ഒരു തെറ്റ് പോലും ഇസ്ലാമിക കാഴ്ചപ്പാട് അനുസരിച്ച് ദൈവം ഒരു മുസ്ലിമിന് പൊരുതു കൊടുക്കില്ല, ആ അന്യായത്തിനു വിധേയനായ ആള്‍ ആക്രമിക്കു സ്വയം പൊരുതു കൊടുത്താലല്ലാതെ... എന്നാല്‍ പുതുതായി ഇസ്ലാം സ്വീകരിച്ച ആള്‍ക്ക് അത് വരെ ഉള്ള തന്റെ എല്ലാ പാപങ്ങളും പൊരുതു കൊടുത്തു നിശകലന്കനായ ശിശുവിനെ പോലെ ആണ് എന്ന് ഇസ്ലാം പറയുന്നുണ്ട്. അയാള്‍ പോലും മറ്റുള്ളവരുടെ അവകാശങ്ങള്‍ പിടിച്ചു വെച്ചിരുന്നു എങ്കില്‍ അത് തിരിച്ചു കൊടുക്കാന്‍ ബാധ്യസ്ഥമാണ്.

Friday, August 12, 2011

ഇസ്ലാമിലെ വിവാഹമോചന നിയമങ്ങള്‍

ഇസ്ലാമിലെ വിവാഹമോചന നിയമത്തിലെ ഒരു വശത്തെ കുറിച്ച് ഫെയ്സ്ബുക്കില്‍ നടന്ന ഒരു ചര്‍ച്ച.

AP: മുസ്ലിം യുവാവ്‌ അയാളുടെ ഭാര്യയെ എന്തെങ്കിലും നിസ്സാരമായ (വലിയ കാര്യവും ആവാം) കാര്യത്തിന് "തലാക്ക്" ചൊല്ലിയാല്‍ (ഇസ്ലാമിക ശരീത്തു പ്രകാരം പെണ്ണിനെ വിവാഹ ജീവിതത്തില്‍ നിന്ന് വേര്‍പ്പെടുത്തി) ,പിന്നീട് എന്നെങ്കിലും ഇയാള്‍ക്ക് തന്റെ ഭാര്യയെ തന്റെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ട് വരുന്നതിനു ഇസ്ലാമിക ശരീയത്ത് പ്രകാരം ആ പെണ്ണിനെ മറ്റൊരാള്‍ വിവാഹം കഴിക്കുകയും നിര്ബ്ബന്ദ്ധമായും അയാളുമായി അന്ന് അന്തിയുറങ്ങുകയും(ലൈഗിക വേഴ്ച) ചെയ്തതിനു ശേഷം അയാളും ബന്ദ്ധം വേര്പെടുത്തിയത്തിനു ശേഷം മാത്രമേ ആദ്യത്തെ ആള്‍ക്ക് അയാളുടെ ഭാര്യയെ വീണ്ടും ജീവിതത്തിലേക്ക് കൊണ്ട് വരന്‍ പാടുകയുള്ളൂ ഇസ്ലാമിക ശരീയത്തില്‍.സ്വൊന്തം ഭര്‍ത്താവ് ചെയ്ത ഒരു തെറ്റ് ക്ഷമിച്ചു കൊണ്ട് അയാളെ വീണ്ടും ജീവിതത്തിലേക്ക് കൊണ്ടുവരാന്‍ ആ സ്ത്രീ തെയ്യരാവുമ്പോള്‍ അവള്‍ അതുവരെ കാത്തു സൂക്ഷിച്ച തന്റെ ചാരിത്ര്യം മറ്റൊരാള്‍ക്ക് പണയപെടുത്തന്‍ മാത്രം ആ പെണ്‍കുട്ടി എന്ത് തെറ്റാണു ചെയ്തത്?തെറ്റ് ചെയ്തത് പുരുഷന്‍ ആണങ്കിലും മറ്റു പുരുഷന് മുന്‍പില്‍ തുണി അഴിച്ചുകൊണ്ട് തന്റെ പതിവ്രതയെ കളങ്കപെടുത്തിയിട്ടുള്ള ശിക്ഷ അനുഭവികേണ്ടത് ആ പാവം സ്ത്രീയും,പുരുഷാധിപത്യത്തിന്റെ പൈശാചിക രൂപമാണ് ഈ നിയമം,പ്രാകൃത ഗോത്രത്തിന്റെ നിയമം ഇന്നും തലയില്‍ ചുമക്കുന്ന ഒരു വിഭാഗത്തെ കുറിച്ച് സഹതാപം മാത്രമേ ഉള്ളൂ.......pls tell the correct islamic view

AS: ത്വലാക്കിനെ കുറിച്ച് ഒരു ധാരണയും ഇല്ലാതെയാണ് താങ്കളുടെ ഈ അഭിപ്രായം എന്ന് ഞാന്‍ കരുതുന്നു. ഖുര്‍ആന്‍ യാതൊരു പഴുതുമില്ലാതെ കൃത്യമായി പറയുന്ന ഒരു വിഷയമാണ് ത്വലാഖ്. അതിനു മൂന്നു ഘട്ടങ്ങള്‍ ഉണ്ട്. ഒന്നാമത്തെ ഘട്ടത്തിലും രണ്ടാമത്തെ ഘട്ടത്തിലും അനുവദിച്ച പരിധി ( മൂന്നു ശുദ്ധിയുടെ അവസ്ഥ ) കഴിയുന്നതിനു മുമ്പ് എപ്പോള്‍ വേണമെങ്കിലും പുരുഷന് തിരിച്ചെടുക്കാം. ഇനി ആ പരിധി കഴിഞ്ഞാലും സ്ത്രീ വിധവയായി തന്നെ നില്‍ക്കുകയാണെങ്കില്‍ വീണ്ടും അവര്‍ക്ക് യോജിക്കാവുന്നതാണ്. രണ്ടു ഘട്ടം എന്ന് പറയുമ്പോള്‍ തന്നെ വലിയ കാല ക്രമമാണ്. അതിനു ശേഷം വീണ്ടും ഇവര്‍ പിരിയാന്‍ ആഗ്രഹിച്ചാല്‍ മാത്രമാണ് നിങ്ങള്‍ പറഞ്ഞ രീതി വരുന്നത്. അപ്പോള്‍ വളരെ ചിന്തിച്ചു തീരുമാനിക്കേണ്ട വിഷയം ലാഘവ ബുദ്ധിയോടെ കൈകാര്യം ചെയ്യരുത് എന്ന് പറയാനാണ് ഈ രീതി സ്വീകരിക്കുന്നത്.

AP: മറ്റൊരാളെ കൊണ്ട് വിവാഹം കഴിപ്പിക്കുക .. അയ്യാലുമായി ലൈഗിക ബെന്തത്ത്തില്‍ ഏര്‍പ്പെടുത്തുക ... ഇങ്ങനെ ഒരു നിയമം ഉണ്ടെങ്കില്‍ .... അത് വിവാഹ മോചനം ആഗ്രഹിക്കുന്ന പുരുഷന്‍ മാരെ നിരുത്സാഹ പ്പെടുത്താന്‍ വേണ്ടി യാണ് എന്ന് ഇവിടെ വിശദീകരിച്ച വരില്‍ നിന്ന് മനസിലാക്കുന്നു ... പക്ഷെ ഇവിടെ ചോതിയം ആ സ്ത്രീ എന്ത് തെറ്റ് ചെയ്തു ... അത്ര ക്രൂരത അനുഭവിക്കാന്‍ ... ഇത് ഒരു കാടന്‍ നിയമം അല്ലെ ?

AS: ഒന്നാമതായി ഇത്തരം വിവാഹങ്ങളെ ( ചടങ്ങ് വിവാഹം) ഇസ്ലാം അംഗീകരിക്കുന്നില്ല, രണ്ടു പ്രാവശ്യം തന്നെ ഒഴിവാക്കിയ ഒരാളെ വീണ്ടും സ്വീകരിക്കുക എന്നത് തന്നെ സ്ത്രീയെ സംബന്ധിച്ചിടത്തോളം അത്ര ഗുണകരമല്ല. ഇതൊക്കെ സാധാരണ രീതിയില്‍ നടക്കേണ്ടതാണ്, അതായത് ഒരാള്‍ ഭാര്യയെ മൂന്ന് പ്രാവശ്യവും ഒഴിവാക്കുന്നു, പിന്നീട് ആ സ്ത്രീയെ രണ്ടാമതൊരാള്‍ വെള്ക്കുന്നു, പിന്നീട് ആ വിവാഹ ജീവിതവും അവസാനിച്ചാല്‍ മാത്രം ഉണ്ടാകുന്ന ഒരു അവസ്ഥ, ഇവിടെ സ്ത്രീ പരിപൂര്‍ണമായി സംരക്ഷിക്കപ്പെടുന്നു എന്നല്ലേ നാം കരുതേണ്ടത്.

SV: ഒരു പ്രാവശ്യം തലാക്ക് ചൊല്ലുക. പിന്നെ കുറച്ചു കഴിഞ്ഞു തിരിച്ചെടുക്കുക. പിന്നെയും കുറച്ചു കഴിഞ്ഞു തലാക്ക് ചൊല്ലുക. പിന്നെ തിരിച്ചെടുക്കുക. കുറച്ചു കഴിഞ്ഞു പിന്നെയും തലാക്ക് ചൊല്ലുക.. ഇങ്ങനെ തലാക്ക് കൊണ്ട് കുട്ടിക്കളി കളിക്കുന്ന ആളുടെ ഭാര്യ ആയി വീണ്ടും പോകാന്‍ മാത്രം ആ പെണ്‍കുട്ടി എന്ത് തെറ്റ് ചെയ്തു..? ആ നിയമം ഏറ്റവും ശരിയായ നിയമം തന്നെ ആണ്. തലാക്ക് കൊണ്ട് കുട്ടിക്കളി കളിക്കുന്നവര്‍ക്കുള്ള താക്കീത്. അത്തരക്കാരില്‍ നിന്ന് ആ പെണ്ണിന് ഉള്ള മോചനം.... മനോഹരമായ നിയമം.


SH: പ്രിയപ്പെട്ട അബ്ദുള്ള, താങ്കള്‍ ഈ വിഷയത്തില്‍ ഇത്തിരി അബദ്ധത്തിലാണെന്നു തോന്നുന്നു...അതായത്, ഇസ്ലമില്‍ അനുവദിക്കപ്പെട്ടതില്‍ വെച്ചേറ്റവും വെറുക്കപ്പെട്ട ഒന്നാണു ത്വലാഖ്(മൊഴി ചൊല്ലി വേര്‍ പിരിയല്‍ )...ഭാര്യാ ഭര്‍ ത്താക്കന്മാര്‍ ക്ക് ഒരു തരത്തിലും ഇണകളായി ജീവിച്ചു പോകാന്‍ കഴിയില്ല എന്നു ബോധ്യമായാല്‍ ആദ്യം കിടപ്പറയില്‍ നിന്നും ബഹിഷ്കരിക്കലാണം ആദ്യപടി...ഇവിടെ ഇസ്ലാം ഉദ്ദേശിച്ചത് കുറച്ചു ദിവസം മാറി നിന്നാല്‍ ഒരല്‍ പം അടുപ്പവും തന്മൂലം അവരുടെ ഇടയിലുള്ള ദേഷ്യവും കുറച്ച് കുറയും എന്നതാണ്...എന്നിട്ടും തല്‍ സ്ഥിതിയാണു തുടരുന്നതെങ്കില്‍ ഒരു മധ്യസ്ഥനെ വെക്കണം ...പ്രശ്നങ്ങള്‍ പരിഹരിക്കാനാവശ്യമായ ചര്‍ ച്ചകള്‍ നടത്തണം ......എന്നിട്ടും അവര്‍ ക്കിടയിലെ ദേഷ്യമോ അകല്‍ ച്ചക്കുറവോ കുറയുന്നില്ലെങ്കില്‍ അനുവദിക്കപ്പെട്ട 3 ത്വലാഖില്‍ നിന്നും ഒരു ത്വലാഖ് ചൊല്ലി ഭര്‍ ത്താവിന്റെ വീട്ടില്‍ തന്നെ മറ്റൊരു മുറിയില്‍ താമസിപ്പിക്കണം ...ഇവിടെയും എന്താണു ഉദ്ദേശിക്കുന്നത് എന്ന് അബ്ദുള്ളക്ക് വ്യക്തമാണല്ലോ...പിന്നെയും മധ്യസ്ഥരെയും കൂട്ടുകാരെയും വെച്ച് പരസ്പരം കൂട്ടിയോജിപ്പിക്കാനാവശ്യമാ​യ ചര്‍ ച്ചകള്‍ നടത്തിയിട്ടും തല്‍ സ്ഥിതിയില്‍ തന്നെയാണു രണ്ടുപേരും എങ്കില്‍ അനുവദിക്കപ്പെട്ട മൂന്ന് ത്വലാഖില്‍ നിന്നും രണ്ടാമത്തേത് ചൊല്ലുകയും അവളുടെ വീട്ടില്‍ കൊണ്ടാക്കുകയും പിന്നീട് വീണ്ടും മധ്യസ്ഥരെ വെക്കുകയും പ്രശ്നം രമ്യമായി പരിഹരിക്കാനാവശ്യമായ നടപടികളും അവര്‍ ക്കിടയില്‍ സ്നേഹബന്ധം ഉണ്ടാവാനാവശ്യമായ നിലപാടുകള്‍ മറ്റുള്ളവര്‍ എടുക്കുകയും വേണം ....ഇത്രയൊക്കെ ചെയ്തിട്ടും രണ്ടുപേര്‍ ക്കും ഈ ബന്ധം തുടരുന്നതില്‍ യാതോരു താല്‍ പര്യമോ ആഗ്രഹമോ ഇല്ലെങ്കില്‍ അവസാനത്തെ ത്വലാഖ് ചൊല്ലാവുന്നതാണ്.....പിന്നീ​ട് അവരെ ഭാര്യയായി സ്വീകരിക്കുന്നതില്‍ ഇസ്ലാമിക വീക്ഷണത്തിന്ന് വിയോജിപ്പുണ്ട്...ഇത്രയൊക്ക​െ നടപടികള്‍ ഉണ്ടായിട്ടും യോജിക്കാന്‍ തയ്യാറാവാത്തവര്‍ യോജിക്കേണ്ടതില്ല എന്നതാണു പ്രബല അഭിപ്രായം ...പിന്നീടാ സ്ത്രീയെ സ്വമേധയാ ആരെങ്കിലും കല്യാണം കഴിച്ചു ജീവിക്കുന്നതിന്നിടയില്‍ അവര്‍ ക്കിടയില്‍ അസ്വാരസ്യങ്ങളുണ്ടാവുകയും അവിടെയും ത്വലാഖ് സം ഭവിക്കുകയും ചെയ്താല്‍ വേണമെങ്കില്‍ മുന്‍ ഭര്‍ ത്താവിന്ന് ആ സ്ത്രീയെ വിവാഹം കഴിക്കാമെന്നതാണു വിധി...ഇവിടെ പലരും ഈ ആനുകൂല്യത്തെ മുതലെടുക്കുന്നത് എങ്ങിനെയൊ അറിഞ്ഞതാവാം അബ്ദുള്ള പൊന്നാനിക്കുണ്ടായ സം ശയത്തിന്‍ നിധാനം ...ഒരു കാലയളവു വെച്ച് നടത്തുന്ന നിക്കാഹ് ഇസ്ലാമില്‍ സാധുവല്ല...അതായത്, ഞാന്‍ നിന്നെ ഇന്ന് കല്യാണം കഴിച്ച് അടുത്ത ഞായറാഴ്ച മൊഴിചൊല്ലിക്കോള്ളാം എന്ന് പറഞ്ഞു നടത്തുന്ന നിക്കാഹുകള്‍ സാധുവല്ല...ഇസ്ലാമില്‍ വിവാഹം ദീര്‍ ഘകാലബന്ധവും സുദ്രിഢവുമായാണു കണക്കാക്കുന്നത്...ആരെങ്കില​ും അതില്‍ വീഴ്ച നടത്തുന്നെങ്കില്‍ അത് വ്യക്തിപരമായ തെറ്റുകള്‍ ആണ്....

Wednesday, August 10, 2011

ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും ബീഭത്സമായ വംശഹത്യകള്‍

ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും ബീഭത്സമായ വംശഹത്യകള്‍. ഇതില്‍ ബഹുഭൂരിഭാഗവും യുക്തിവാദ/നിരീശ്വരവാദ ദര്‍ശനത്തിന്റെ ആളുകള്‍ ആയതു യാദൃശ്ചികമോ...?



1> Mao Ze-Dong (China, 1958-61 and 1966-69, Tibet 1949-50) 49-78,000,000

2> Jozef Stalin (USSR, 1932-39) 23,000,000 (the purges plus Ukraine's famine)

3> Adolf Hitler (Germany, 1939-1945) 12,000,000 (concentration camps and civilians WWII)

4> Leopold II of Belgium (Congo, 1886-1908) 8,000,000

5> Hideki Tojo (Japan, 1941-44) 5,000,000 (civilians in WWII)

6> Ismail Enver (Turkey, 1915-20) 1,200,000 Armenians (1915) + 350,000 Greek Pontians and 480,000 Anatolian Greeks (1916-22) + 500,000 Assyrians (1915-20)

7> Pol Pot (Cambodia, 1975-79) 1,700,000

8> Kim Il Sung (North Korea, 1948-94) 1.6 million (purges and concentration camps)

9> Menghistu (Ethiopia, 1975-78) 1,500,000

Tuesday, August 9, 2011

പടച്ചവനും മനുഷ്യനും

> പടച്ചവന്‍ എന്തിനു ഇതൊക്കെ സൃഷ്ടിച്ചു..? അവനിത് കൊണ്ടുള്ള നേട്ടം എന്താണ്..?

ഒരു കാര്യവുമില്ലാതെ ആണോ ഇതൊക്കെ സൃഷ്ടിച്ചത്..? മനുഷ്യനെയും പ്രപഞ്ചത്തെയും സൃഷ്ടിച്ചത് കൊണ്ട് ദൈവത്തിനു പ്രത്യേകിച്ച് ഒന്നും നേടാന്‍ ഇല്ല, സൃഷ്ടിച്ചില്ലെങ്കില്‍ ഒന്നും നഷ്ടപ്പെടാനും ഇല്ല. കാരണം അവന്‍ എല്ലാം ഉള്ളവന്‍ ആണ്. ഒരു ന്യൂനതയും ഇല്ലാത്തവന്‍. എങ്കില്‍ പിന്നെ പ്രത്യേകിച്ച് ഒന്നും നേടേണ്ട കാര്യമില്ലല്ലോ. എങ്കില്‍ പിന്നെ എന്തിനു.. ? ദൈവം ഇതൊക്കെ ഇങ്ങനെ സൃഷ്ടിക്കാന്‍ തീരുമാനിച്ചു അത്ര തന്നെ.

 > മനുഷ്യനെ എല്ലാവരെയും നല്ല ആളുകള്‍ ആക്കി അങ്ങ് ജനിപ്പിച്ചാല്‍ പോരായിരുന്നോ..? ഇങ്ങനെ നല്ലതും തിയ്യതും ചെയ്യാന്‍ സ്വാതന്ത്ര്യം നല്‍കി പ്രവാചകന്മാരെ അയച്ചു ഒക്കെ പണിപ്പെടെണ്ട വല്ല കാര്യവും ഉണ്ടായിരുന്നോ..?

പടച്ചവന്‍ അങ്ങനെ ഉധേഷിചിരുന്നെങ്കില്‍ തീര്‍ച്ചയായും അങ്ങനെ ആക്കാമായിരുന്നു. പക്ഷെ പടച്ചവന്‍ ഇങ്ങനെ ആണ് ഉദ്ദേശിച്ചത്. മനുഷ്യന് നന്മയും തിന്മയും ചെയ്യാനുള്ള സ്വാതന്ത്ര്യം നല്‍കുന്നു. നന്മ ചെയ്‌താല്‍ അവനു സ്വര്‍ഗം ലഭിക്കും, തിന്മ ചെയ്‌താല്‍ അവനു നരകം ലഭിക്കും. ഇത് അവനെ ഒര്മാപ്പെടുതാന്‍ പ്രവാചകന്മാരെ അയക്കും എന്നൊക്കെ.

> തിന്മ ചെയ്യാനുള്ള സ്വാതന്ത്ര്യം നല്‍കിയ ദൈവം അല്ലെ നമ്മുടെ തിന്മക്കു ഉത്തരവാദി?

ദൈവം നന്മയും തിന്മയും സ്വന്തം ഇഷ്ടപ്രകാരം ചെയ്യാനുള്ള അവസരം/സ്വാതന്ത്ര്യം നമുക്ക് നല്‍കി. നന്മ ചെയ്‌താല്‍ അവനു സ്വര്‍ഗം ലഭിക്കും, തിന്മ ചെയ്‌താല്‍ അവനു നരകം ലഭിക്കും എന്ന് പറയുകയും ചെയ്തു. ഇപ്പോള്‍ നമുക്ക് സ്വാതന്ത്ര്യം ഉണ്ട്. അത് കൊണ്ട് ചെയ്യുന്നതിന് ഉത്തരവാദി മനുഷ്യന്‍ തന്നെ. അതിന്റെ അനന്തര ഫലം അവന് അനുഭവിക്കുകയും ചെയ്യും.

റാഷിദ് അലിയെവിച്ച് സ്യുന്യായെവ്

നോബല്‍ സമ്മാനത്തിനു തത്തുല്യമായ രീതിയില്‍ ജപ്പാനിലെ ഇനമോരി ഫൌന്ടെശന്‍ നല്‍കുന്ന ക്യോട്ടോ അവാര്‍ഡ്(2011) ജേതാവ് ആയ റാഷിദ് സ്യുന്യായെവ് (Rashid Sunyaev) ലോകത്തെ അറിയപ്പെടുന്ന ജ്യോതിശാസ്ത്രജ്ഞന്‍ ആണ്. മോസ്കോ ഭൌതികശാസ്ത്ര-സാങ്കേതിക ഇന്സ്ടിട്യൂടിലും മോസ്കോ സ്റ്റേറ്റ് സര്‍വകലാശാലയിലും പഠനം പൂര്‍ത്തിയാക്കിയ അദ്ദേഹം ജര്‍മനിയിലെ മാക്സ് പ്ലാങ്ക്    ആസ്ട്രോഫിസിക്സ് ഇന്സ്ടിട്യൂടിന്റെ ഡയറക്ടര്‍, റഷ്യന്‍ ശാസ്ത്ര അകാദമിയിലെ ഹൈ-എനെര്‍ജി ഫിസിക്സ് വകുപ്പ് മേധാവി, അക്കാദമിയുടെ ബഹിരാകാശ ഗവേഷണ ഇന്സ്ടിട്യൂട്ടിന്റെ മുഖ്യശാസ്ത്രജ്ഞന്‍ എന്നീ പദവികള്‍ അലങ്കരിക്കുന്നു.


പ്രപഞ്ച പശ്ചാത്തല വികിരണത്തെ കുറിച്ച പഠനങ്ങളുടെ പേരിലാണ് ശ്രദ്ധിക്കപ്പെടുന്നത്. സ്യുന്യായെവും യാകൊവ് സെല്ഡോവിച്ചും കൂടി ആദിമ പ്രപഞ്ചത്തിലെ evolution of density fluctuations  സിദ്ധാന്തം രൂപീകരിച്ചു. അവര്‍ മുന്നോട്ടു വെച്ച accoustic ആന്തോളന പാറ്റെണ് പിന്നീട് WMAP (Wilkinson Microwave Anisotropy Probe) പോലെയുള്ള പരീക്ഷണങ്ങളില്‍ തെളിയിക്കപ്പെട്ടു.  സ്യുന്യായെവും യാകൊവ് സെല്ഡോവിച്ചും സ്യുന്യായെവ് സെല്ടോവിച്ച് പ്രഭാവം നിര്‍ദേശിച്ചു. താര സമൂഹ സമുച്ചയങ്ങളിലെ വാതകവുമായി ബന്ധപ്പെട്ട ഇലക്ട്രോണ്‍ കാരണം പ്രപഞ്ച പശ്ചാത്തല മൈക്രോവേവ് വികിരണ അതിനുണ്ടാവുന്ന വിസരണം ആണ് ഈ പ്രഭാവം.  സ്യുന്യായെവും നിക്കോളായ് ശാകുറയും ചേര്‍ന്ന് തമോഗര്‍തങ്ങളെ ഒരു accretion മാതൃക(model of accretion onto black holes, from a disk) വികസിപ്പിച്ചു. തമോ ഗര്‍ത്തങ്ങളിലേക്ക് സര്‍പ്പിളമായി ചുരുങ്ങിക്കൊണ്ടിരിക്കുന്ന പദാര്‍ഥത്തിന്റെ X-Ray Signature ഉം അദ്ദേഹം സിദ്ധാന്തിച്ചു. 


പ്രപഞ്ച പശ്ചാത്തല വികിരണത്തെ കുറിച്ച പഠനങ്ങളില്‍ സുപ്രധാനമായ പല സംഭാവനകളും അദ്ദേഹം അര്‍പ്പിച്ചിട്ടുണ്ട്. മിര്‍ ബഹിരാകാശ നിലയത്തിന്റെ X-Ray നിരീക്ഷണ കേന്ദ്രത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച സംഘത്തെ നയിച്ചിരുന്നത് അദ്ദേഹം ആയിരുന്നു.  അദ്ദേഹം ഇപ്പോള്‍  Spectrum-X-GammaInternational Astrophysical പ്രൊജക്റ്റ്‌നു നേത്രുതം നല്‍കുന്നുണ്ട്. ജെര്‍മനിയില്‍ ESAPlanck spacecraft മിഷനിലെ രണ്ടു പരീക്ഷണങ്ങള്‍ അദ്ധേഹത്തിന്റെ നേതൃത്തത്തിലാണ് നടക്കുന്നത്. Letters in astronomical journal എന്ന ശാസ്ത്ര ഗവേഷണ പ്രസിദ്ധീകരണത്തിന്റെ മുഖ്യ പത്രാധിപരും ആണ് റാഷിദ് സ്യൂന്യായെവ്. 


അദ്ധേഹത്തിന്റെ ബഹുമാനാര്‍ഥം 11759 സ്യൂന്യായെവ്(11759 Sunyaev) എന്ന പേരില്‍ ഒരു ഛിന്നഗ്രഹം അറിയപ്പെടുന്നു.



Large Scale Motions in Superclusters (2000), Energy Release During Disk Accretion onto A Rapidly Rotating Neutron Star (2000) എന്നീ ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്.


റാഷിദ് സ്യൂന്യായെവിനു ലഭിച്ച അംഗീകാരങ്ങള്‍

സാഹിത്യത്തില്‍

  • യുധിജിത് ഭട്ടാചര്ജീ എഴുതിയ  In the Afterglow of the Big Bang - Toiling behind the Iron Curtain under a tough mentor, a Russian astrophysicist uncovered secrets of the universe that have led to discoveries 4 decades later എന്ന 1 January 2010  യുടെ സയന്‍സിലെ ലേഖനത്തില്‍ അദ്ധേഹത്തെ ചില കണ്ടുപിടിത്തങ്ങളുടെ പ്രാധാന്യത്തെ വിശദമാക്കുന്നു.

കടപ്പാട്:വിക്കിപീഡിയ

Monday, August 8, 2011

സ്വീഡനും ടെന്മാര്‍ക്കും പിന്നെ ശരീഅതും

ഹുസൈന്‍ സാറിന്റെയും രവിചന്ദ്രന്‍ സാറിന്റെയും ബ്ലോഗ്‌ സംവാദം നിരീക്ഷിച്ചപ്പോള്‍ മനസ്സിലായ കാര്യങ്ങള്‍. 


യുക്തിവാദ പശ്ചാത്തലമുള്ള രാജ്യങ്ങളിലാണ് ക്രൈം കുറവ് എന്നും അവിടെ ആണ് ജനങ്ങള്‍ കൂടുതല്‍ സന്തുഷ്ടര്‍ എന്നൊക്കെയുള്ള രവിചന്ദ്രന്റെ വാദങ്ങളെ കണക്കുകള്‍ ഉദ്ധരിച്ചു ഹുസൈന്‍ ഖണ്ഡിച്ചു. മത പശ്ചാത്തലം ഉള്ള രാജ്യങ്ങളിലാണ് ക്രൈം കുറവ് എന്ന് തെളിയിച്ചപ്പോള്‍ ആ കണക്ക് സര്‍ക്കാര്‍ തന്നെ കൊടുക്കുന്ന കണക്ക് ആണ് എന്നായി രവി ചന്ദ്രന്‍. പക്ഷെ എല്ലാ രാജ്യങ്ങളിലും ഈ കണക്ക് കൊടുക്കുന്നത് സര്‍ക്കാര്‍ തന്നെ ആണെന്ന മറുവാദത്തെ  നേരിടാന്‍ കഴിയാതെ യുക്തിവാദികള്‍ പിന്നെ ശരീഅതിനു നേരെ കുതിര കയറാന്‍ തുടങ്ങി. സൌദിയിലും ഇറാനിലും ഒന്നും ബലാല്‍സംഘം എന്ന ഒരു കുറ്റം ഇല്ലത്രെ അതൊക്കെ വ്യഭിചാരത്തില്‍ ആണ് പെടുക എന്നായി.. പക്ഷെ അതിനു തെളിവൊന്നും ഇല്ല. ആകെ ഉള്ളത് ബാലാല്സംഘതിനു ഇര ആയ ഒരു പെണ്‍കുട്ടിക്ക് എന്തോ ശിക്ഷ കിട്ടി അത്രേ... ബാലാല്സംഘതിനു ഇര ആയി എന്നത് കൊണ്ട് മാത്രം മറ്റു തെറ്റുകള്‍ക്ക് ശിക്ഷിക്കാന്‍ പാടില്ല എന്ന് ഒരു കോടതിയും പറയില്ല. പിന്നെ ഉള്ളത് ഇറാനില്‍ പ്രതിപക്ഷം ഉയര്‍ത്തിയ കുറച്ചു ആരോപണങ്ങള്‍(ജയിലില്‍ ലൈംഗിക പീഡനം ഉണ്ടത്രേ). അതും തെറ്റാണെന്ന് തെളിഞ്ഞതാണ്. (ജറുസലം പോസ്റ്റ്‌ കഥ തുടക്കത്തിലേ പാളി..) ഇനി ഏതെങ്കിലും ഉദ്യോഗസ്ഥര്‍ ദുരുപയോഗം ചെയ്തു കാരണം അങ്ങനെ ഉണ്ടായി എന്ന് വെക്കുക എന്നാലോ..? അല്ലെങ്കിലും ഈ രാജ്യങ്ങളിലൊന്നും ജനങ്ങളോ ഉദ്യോഗസ്ഥരോ ചെയ്യുന്ന ക്രൈം തീരെ ഇല്ല എന്നാരും വാദിചിട്ടില്ല. അവിടെ കുറവാണ് എന്നെ വാദിചിട്ടുള്ളൂ... എങ്കില്‍ പിന്നെ അവിടെ നടന്ന ഒന്നോ രണ്ടോ ക്രൈം വാര്‍ത്തകള്‍ കാണിച്ചിട്ടെന്തു  കാര്യം..??? 

പക്ഷെ ഇത് കൊണ്ടൊന്നും യുക്തിവാദ പശ്ചാത്തലം ഉള്ള നാടിനേക്കാള്‍ ക്രൈം റേറ്റ് കുറവ് മത പശ്ചാത്തലം ഉള്ള രാജ്യങ്ങളില്‍ ആണെന്ന സത്യത്തെ തെറ്റായി തെളിയിക്കാന്‍ യുക്തിവാടികല്‍ക്കോ രവി ചന്ദ്രനോ സാധിക്കുന്നില്ലല്ലോ... 

സംവാദം ശ്രദ്ധിക്കാന്‍ താല്പര്യമുള്ളവര്‍ രവിചന്ദ്രന്റെ ആദ്യ പോസ്റ്റ്‌ അതിനുള്ള മറുപടി തുടങ്ങിയ ക്രമത്തില്‍ തന്നെ ശ്രദ്ധിക്കുന്നത് നന്നാവും..


ഈ സംവാദം പിന്നെ പോടുകളും മറുപോസ്ടുകലുമായി  തുടരുന്നു.

Sunday, August 7, 2011

ശിര്‍ക്കും ഹറാമും ഹലാലും മാറിവരുമ്പോള്‍.....

ഈ കഥയും,  കഥാപാത്രങ്ങളും  തികച്ചും സാങ്കല്‍പ്പികം മാത്രമാണ് !! (അത്
കൊണ്ട് തന്നെ കഥാ പാത്രങ്ങളെ അന്യേഷിച്ചു ആരും സമയം കളയേണ്ട)...

ഈ കഥ നടക്കുന്നത് അങ്ങ് അമേരിക്കയിലോ ആലത്തൂരോ അല്ല........

പിന്നെ   ????....

ഘട്ടരുകളില്ലാത്ത നല്ല റബ്ബരൈസേട് റോഡുകളും, അമ്പരചുംബികളായ
കെട്ടിടങ്ങളും, പ്രകൃതിയുടെ താളമെന്നോണം  കള കളം പാടിയൊഴുകുന്ന വശ്യ
മനോഹരമായ പുഴയും...... പ്രകൃതി മനോഹരമായ ആ പുഴയിലേക്ക് നോക്കിയാല്‍ നിറയെ
ദേശാടന പക്ഷികളും......

ഈ പറഞ്ഞ ഒന്നും മഷിയിട്ടു നോക്കിയാല്‍ പോലും കാണില്ലെങ്കിലും..

നല്ലവരായ മനുഷ്യര്‍ മാത്രം വസിക്കുന്ന കടലുണ്ടി എന്ന എന്റെ  കൊച്ചു
ഗ്രാമത്തിലാണ്...

ജാംബവാന്റെ പിതാമാഹ്നാര്‍ പണി കഴിപ്പിച്ച,  ഓര്‍മയില്‍ എന്നും മായാതെ
നിക്കുന്ന എല്‍ പീ സ്കൂള്‍ ......

ഒന്നോര്‍ത്തു നോക്കു ആ പഴയ കുട്ടികാലം... ("ഒരുവട്ടം കൂടിയെന്‍
ഓര്‍മകള്‍" ... ) അല്ലെങ്കില്‍ വേണ്ട സമയമില്ല പിന്നെ ഇരുന്നു
ഓര്‍ത്താല്‍ മതി. ..

..... നാലാം തരം (അവസാന വര്ഷം) പഠിക്കുന്ന ജബ്ബാറും, മജീദും വലിയ
സുഹൃത്തുക്കളായിരുന്നു... ഒരിക്കല്‍ കാലത്ത് സ്കൂളില്‍ പോകുന്ന വഴി ..

ജബ്ബാര്‍ : മജീദെ , ഇന്നലെ നാല്Aയില്‍ പഠിക്കുന്ന രാജേഷ്‌ പറയുന്നു അവന്‍
എന്നും ക്ലാസ്സില്‍ ഫസ്റ്റ് അകുനത് അവന്റെ മുറ്റത്ത്‌ ഉള്ള തുളസിചെടിയുടെ
അനുഗ്രഹം കൊണ്ടാണ് എന്ന്. എന്ത് കൊണ്ട് നമുക്ക് അതിന്റെ ഒരു കൊമ്പ്
കൊണ്ട് വന്നു നമുടെ മുറ്റത്ത്‌ നട്ടു കൂടാ. അവനു മാത്രം പഠിച്ചു വല്ല്യ
ആലായാല്‍ മതിയോ നമുക്കും പഠിച്ചു നല്ല മാര്‍ക്ക് വാങ്ങണം......

മജീദ്‌ : അത് കൊള്ളാം പോകുമ്പോ നമുക്ക് രാജേഷിന്റെ വീട്ടില്‍ കയറി കൊമ്പും
കൊണ്ട് പോകാം.

ക്ലാസ്സ്‌ കഴിഞ്ഞു രാജേഷിന്റെ വീട്ടില്‍ നിന്നും കിട്ടിയ തുളസി
കൊമ്പുമായി മടങ്ങുന്ന ജബ്ബാറും മജീദും വഴിയില്‍ വെച്ച് അവരെ മദ്രസയില്‍
പഠിപ്പിക്കുന്ന പള്ളീലെ ഖതീബിനെ കണ്ടു .

ഖത്തീബ് : എങ്ങോട്ട... കുട്ടികളെ തുളസി കൊമ്പുമായി...??

മജീദ്‌ : നാല് Aയില്‍ പഠിക്കുന്ന രാജേഷ്‌ പറയുന്നു അവന്‍ എന്നും ക്ലാസ്സില്‍
ഫസ്റ്റ് അകുനത് അവന്റെ മുറ്റത്ത്‌ ഉള്ള തുളസി ചെടിയുടെ അനുഗ്രഹം കൊണ്ടാണ്
എന്ന്. അതുകൊണ്ട് ഞങ്ങള്‍ ഇതു വീട്ടില്‍ നടാന്‍ കൊണ്ട് പോകുകയാണ്....

ഖത്തീബ് : എന്താ മക്കളെ നിങ്ങള്‍ ചെയാന്‍ പോകുന്നത്. അനുഗ്രഹം
നല്‍കേണ്ടവാന്‍ അള്ളാഹു അല്ലെ. അല്ലാഹുവിന്റെ അധികാരം തുളസി ചെടിക്ക്‌
വകവച്ചു നല്കുന്നോ?? .... അങ്ങനെ ചെയരുത് അത് ശിര്കാന്.

കുട്ടികള്‍ക്ക്‌ കാര്യം മനസിലായി അവര്‍ തുളസി കൊമ്പ് തോട്ടിലേക്ക് വലിച്ച്
എറിഞ്ഞു വീട്ടിലേക്ക്‌ പോയി.

രാത്രി ഭക്ഷണം കഴിച്ചു കൊണ്ടിരിക്കെ ജബ്ബാറു ഇറച്ചി വെട്ടുകാരനായ ബാപ്പ
മമ്മദ്കാക്കാനോട്   പറഞ്ഞു “ബാപ്പാ.. ബാപ്പാ ... ഞമ്മളെ ഖത്തീബ് പറഞു
തുളസി ചെടി നടല്‍ ശിര്‍കാണെന്ന്” .....................

ഇത് കേട്ട പാതി കേള്‍ക്കാത്ത പാതി ഇറച്ചി വെട്ടുകാരനായ ബാപ്പ ചാടി എണീറ്റ്‌ ..
ബാപ്പ : ഈ പറഞ്ഞ ഞമ്മളെ പള്ളിലെ ഖതീബിന്റെ വീട്ടു മുറ്റത് കതീബ്‌
നാട്ടിടുണ്ടല്ലോ ഒന്നാംതരം ഒരു തുളസിച്ചെടി !!! ..
അപ്പൊ ഞമ്മളെ കതീബ്‌ മുശ്രിക്‌ എന്നല്ലേ....അപ്പരണത്തിന്റെ അര്‍ഥം.
സുബ്ഹാനല്ലാ... അന്ന് മമ്മദ്ക്ക ഉറങ്ങീട്ടില്ല ...

രാവിലെ ആകട്ടെ കാണിച്ചു കൊടുക്കാം അവനു.

സുബഹി നിസ്കരിച്ചു ചാടി എണീറ്റ മമ്മദ് കാക്ക രാവിലെ തന്നെ ഖതീബിന്റെ
വീട്ടിലേക്കു "കാള്‍ ലൂയിസിനെക്കാള്‍" വേഗത്തില്‍ ഓടി .... ഖതീബിന്റെ
വീട്ടിന്റെ പടിക്കല്‍ എത്തിയ മമ്മദ്ക്ക ആ കാഴ്ച കണ്ടു ഞെട്ടി...

മമ്മട്ക്കാന്റെ കണ്ണീന്ന് പൊന്നീച്ച പാറി..

ആ കാഴ്ച അയാളുടെ കണ്ണുകള്‍ക്ക്‌ വിശ്വസിക്കാന്‍ കഴിഞില്ല.....
ഞമ്മളെ ഖതീബു തുളസിചെടിക്ക്‌ വെള്ളം ഒഴിക്കുന്നു....

മമ്മദ് കാക്കാന്റെ മുഖം ആപ്പിള് പോലെ ചുവന്നു.. ഉച്ചഭാഷിണി തോല്‍ക്കുമാറ്
ഉച്ചത്തില്‍ ഒരു വിളി...

ഖതീബേ !!!!!!.......................

ആ വിളിയില്‍ കടലുണ്ടിപഞായത്തിലെ  സകല കാക്കയും പൂച്ചയും അടക്കം ഇനിയും
റേഷന്‍ കാര്‍ഡില്‍ പേര് വന്നിട്ടില്ലാത്ത സകല ജീവികളും ഞെട്ടിയുണര്‍ന്നു
...

മമ്മദ്ക്ക: ഖതീബേ തുളസി ചെടി നടല്‍ ശിര്‍ക്ക്‌ ആണെന്ന് ഇങ്ങള് ഞമ്മളെ
ജബ്ബാരിനോദ് പറഞ്ഞോ ??...

ഖത്തീബ്: അതെ പറഞ്ഞു..

മമ്മദ്ക്ക: പിന്നെ ഇങ്ങള് ഇപ്പൊ എന്ത് മറ്റെതിലെ പണിയാ ഈ ചെയ്യുന്നത്..

ഖത്തീബ്: തുളസിച്ചെടി നനക്കുന്നു..

മമ്മദ്ക്ക: അപ്പൊ തുളസി ചെടി ഹറാം അല്ലെ ???

ഖത്തീബ്: ആര് പറഞ്ഞു ഹറാം ആണെന്ന്???...

ഇതോടെ മമ്മട്ക്കന്റെ ടെമ്പര്‍ മൊത്തം തെറ്റി ...
മമ്മദ്ക്ക: ഖതീബേ രണ്ടും ഇങ്ങള് തന്നെ പറയരുത് ... ഇങ്ങള് ഏതെങ്കിലും
ഒന്ന് പറയീ .... ഇങ്ങളെ ബര്‍ത്താനം കേട്ടിട്ട് ഞമ്മക്ക് പിരാന്താവനുന്ദ്
..

മമ്മദ് കാക്ക ഒന്ന് മുതല്‍ അറിയാവുന്ന അത്രേം അവിടെ കുത്തിഇരുന്നു എണ്ണി...

മമ്മദ്കാക്ക തെട്ടിദ്ദരിച്ചതാനെന്നു ഖതീബിനു മനസ്സിലായി... പക്ഷെ ഖത്തീബ്
പറയുന്നത് കേള്‍ക്കാന്‍ പോയിട്ട്ട്,,, ഖതീബിനെ വാ തുറക്കാന്‍ മമ്മദ്
കാക്ക സമ്മതിക്കന്നില്ല .. ഖതീബു പെട്ട ഒരു പെടലെ... ഖതീബു ത്രിശങ്കു
സ്വര്‍ഗത്തില്‍ ആയി ...
കുത്താന്‍ നിക്കണ മൂരിയെക്കാള്‍ ഷൌര്യതിലാണ് മമ്മദ്കാക്കാന്റെ നില്‍പ്പ്..

മമ്മദ് കാക്കാന്റെ ദേഷ്യം പെരുകി പെരുകി  വന്നു ... മമ്മദ് കാക്കാന്റെ
ഒച്ചപ്പാട് കേട്ട്
കിടക്കപ്പായീല്‍ നിന്നും ചാടിയെനീറ്റ് ഖതീബിന്റെ വീട്ടിലേക്കു ഓടിയെത്തിയ
നാട്ടുകാരെ മുഴുവന്‍ മമ്മദ്ക്ക   വിളിച്ചു കൂട്ടി....

എനിട്ടു ഉറക്കെ പറഞു “ഇന്നലെ ഖത്തീബ് എന്റെ മകന് ഫതവ കൊടുത്തു തുളസിചെടി
നടല്‍ ശിര്‍ക്ക്‌ ആണെന്ന്....

ഇന്ന് കാലത്ത് ഞമ്മള് മൂപ്പരെ വീട്ടില്‍ വന്നു നോക്കിയപ്പോള്‍ കാണുന്നു
ഈ ഇബലീസ് തുളസിക്ക്‌ വെള്ളം ഒഴികുന്നത്..

ഒരു രാത്രി കൊണ്ട് തുളസി ചെടിക്ക് എന്ത് മാറ്റമാണ് ഉണ്ടായതു..നാട്ടുകാരെ......
 ഇങ്ങള് തന്നെ പറ..ഇവന്ന്റെ കാപട്ട്യം നമുക്ക് തുറന്നു കാണിക്കണം...
അവിടെ തടിച്ചുകൂടിയ ചില ഇറച്ചി വെട്ടുകാരും,  ( ഇറച്ചിവെട്ടുകാരോട് അന്ന്
വരെ  ശത്രുതയില്‍ കഴിഞ്ഞിരുന്ന) ചില മരം വെട്ടുകാരും ശത്രുത മറന്നു...
ഖതീബിനെതിരെ  മമ്മദ് കാക്കാന്റെ പക്ഷത് കൂടി നിലയുറപ്പിച്ചു ..

 പിന്നെ പറയണോ പൂരം .....

പാവം ഖതീബിനെ വാ തുറന്നു ഒരക്ഷരം പറയാന്‍ അവരോട്ടു സമ്മതിച്ചതുമില്ല....

അങ്ങനെ ദിവസങ്ങളും....... ദിവസങ്ങളെ നോക്കി പല്ലിളിച്ചു കൊണ്ട്
മാസങ്ങളും, ...... മാസങ്ങളെ കൊഞ്ഞനം കാട്ടികൊണ്ട് വര്‍ഷങ്ങളും കഴിഞ്ഞു
പോയി......

എന്നാലും  കാണുന്നവര്‍ കാണുന്നവര്‍ ഖതീബിനോദ് ചോദിക്കും ......അല്ല ഖതീബേ
തുളസി ചെടി ഹറാമാണോ/ശിര്‍ക്കാണോ? നിങ്ങള്‍ പണ്ട്  "ആ കുട്ടികളോട്"
പറഞ്ഞില്ലേ ശിര്‍ക്കാനെന്നു..

പാവം ഖത്തീബ് തൊണ്ടയിലെ വെള്ളം വറ്റിയാലും വേണ്ടീല്ല എന്ന് വെച്ച് അത്
വിശദീകരിച്ചു പറഞ്ഞു കൊടുക്കും.. ഇനി വല്ല സംശയവും ഉണ്ടോ എന്ന്
ചോദിക്കും... അപ്പൊ ഇല്ല എന്ന് ഉത്തരം പറഞ്ഞു എല്ലാം മനസ്സിലാക്കിയ പോലെ
അവര്‍ പോകും...

പിന്നെ അടുത്ത ദിവസം അതേ ആളുകള്‍ തന്നെ പിന്നെയും ഖതീബിനോദ് ചോദിക്കും
......അല്ല ഖതീബേ തുളസി ചെടി ഹറാമാണോ/ശിര്‍ക്കാണോ? നിങ്ങള്‍ പണ്ട്  "ആ
കുട്ടികളോട്" പറഞ്ഞില്ലേ ശിര്‍ക്കാനെന്നു.. ??

അങ്ങനെ അങ്ങനെ അങ്ങനെ ഉത്തരം "വേണ്ടാത്ത" ഒരു ചോദ്യമായി ആ ഹലാക്കിന്റെ
ചോദ്യം ഇന്നും അന്തരീക്ഷത്തില്‍  അലഞ്ഞു തിരിയുന്നു........

ഗുണപാഠം : വെട്ടാന്‍ വരുന്ന മമ്മദ് കാക്ക മാരോട് വേദം ഓതിയിട്ട്  കാര്യമില്ല...

By അഫ്ത്താബ് കടലുണ്ടി...