Wednesday, August 31, 2011

തെറ്റും പാപമോചനവും


മുമ്പ് ഒരിക്കല്‍ ശ്രദ്ധയില്‍ പെട്ട ഒരു ചോദ്യം ആയിരുന്നു. അതിനുള്ള മറുപടി ഒരു ചോദ്യോത്തര രൂപത്തില്‍ അവതരിപ്പിക്കുന്നു.

റേഷനരി: എന്ത് തെറ്റ് ചെയ്താലും പൊരുതു കൊടുക്കാന്‍ ഒരു ദൈവമുണ്ട് എന്ന ബോധ്യം വിശ്വാസികളെ തെറ്റ് ചെയ്യാന്‍ പ്രേരിപ്പിക്കുകയല്ലേ ചെയ്യുക ? കൊലപാതകവും ഭീകരതയും ഒക്കെ നടത്തുന്ന വ്യത്യസ്ത മതവിശ്വാസികള്‍ ചെയ്യുന്നത് മതപരമായി തെറ്റാണ് എന്ന് അംഗീകരിച്ചാലും ഈ രീതിയിലുള്ള പാപമോചന പ്രതീക്ഷ അവര്‍ക്ക് ഒരര്‍ത്ഥത്തില്‍ ഈ 'തെറ്റുകള്‍' ചെയ്യാന്‍ വളമാകുന്നില്ലെ..?

ഫിദല്‍: എന്തൊക്കെയാണ് താങ്കളുടെ കാഴ്ചപ്പാടില്‍ തെറ്റുകള്‍ ?

റേഷനരി: അന്യന്റെ അവകാശത്തെ ഹനിക്കുന്ന എന്തും തെറ്റാണ്.

ഫിദല്‍: എങ്കില്‍ മനസിലാക്കുക അന്യന്റെ അവകാശത്തെ ഹനിക്കുന്ന ഒരു തെറ്റ് പോലും ഇസ്ലാമിക കാഴ്ചപ്പാട് അനുസരിച്ച് ദൈവം ഒരു മുസ്ലിമിന് പൊരുതു കൊടുക്കില്ല, ആ അന്യായത്തിനു വിധേയനായ ആള്‍ ആക്രമിക്കു സ്വയം പൊരുതു കൊടുത്താലല്ലാതെ... എന്നാല്‍ പുതുതായി ഇസ്ലാം സ്വീകരിച്ച ആള്‍ക്ക് അത് വരെ ഉള്ള തന്റെ എല്ലാ പാപങ്ങളും പൊരുതു കൊടുത്തു നിശകലന്കനായ ശിശുവിനെ പോലെ ആണ് എന്ന് ഇസ്ലാം പറയുന്നുണ്ട്. അയാള്‍ പോലും മറ്റുള്ളവരുടെ അവകാശങ്ങള്‍ പിടിച്ചു വെച്ചിരുന്നു എങ്കില്‍ അത് തിരിച്ചു കൊടുക്കാന്‍ ബാധ്യസ്ഥമാണ്.

1 comment:

  1. അന്യന്റെ അവകാശത്തെ ഹനിക്കുന്ന ഒരു തെറ്റ് പോലും ഇസ്ലാമിക കാഴ്ചപ്പാട് അനുസരിച്ച് ദൈവം ഒരു മുസ്ലിമിന് പൊരുതു കൊടുക്കില്ല, ആ അന്യായത്തിനു വിധേയനായ ആള്‍ ആക്രമിക്കു സ്വയം പൊരുതു കൊടുത്താലല്ലാതെ... എന്നാല്‍ പുതുതായി ഇസ്ലാം സ്വീകരിച്ച ആള്‍ക്ക് അത് വരെ ഉള്ള തന്റെ എല്ലാ പാപങ്ങളും പൊരുതു കൊടുത്തു നിശകലന്കനായ ശിശുവിനെ പോലെ ആണ് എന്ന് ഇസ്ലാം പറയുന്നുണ്ട്. അയാള്‍ പോലും മറ്റുള്ളവരുടെ അവകാശങ്ങള്‍ പിടിച്ചു വെച്ചിരുന്നു എങ്കില്‍ അത് തിരിച്ചു കൊടുക്കാന്‍ ബാധ്യസ്ഥമാണ്.

    ReplyDelete