Tuesday, August 9, 2011

റാഷിദ് അലിയെവിച്ച് സ്യുന്യായെവ്

നോബല്‍ സമ്മാനത്തിനു തത്തുല്യമായ രീതിയില്‍ ജപ്പാനിലെ ഇനമോരി ഫൌന്ടെശന്‍ നല്‍കുന്ന ക്യോട്ടോ അവാര്‍ഡ്(2011) ജേതാവ് ആയ റാഷിദ് സ്യുന്യായെവ് (Rashid Sunyaev) ലോകത്തെ അറിയപ്പെടുന്ന ജ്യോതിശാസ്ത്രജ്ഞന്‍ ആണ്. മോസ്കോ ഭൌതികശാസ്ത്ര-സാങ്കേതിക ഇന്സ്ടിട്യൂടിലും മോസ്കോ സ്റ്റേറ്റ് സര്‍വകലാശാലയിലും പഠനം പൂര്‍ത്തിയാക്കിയ അദ്ദേഹം ജര്‍മനിയിലെ മാക്സ് പ്ലാങ്ക്    ആസ്ട്രോഫിസിക്സ് ഇന്സ്ടിട്യൂടിന്റെ ഡയറക്ടര്‍, റഷ്യന്‍ ശാസ്ത്ര അകാദമിയിലെ ഹൈ-എനെര്‍ജി ഫിസിക്സ് വകുപ്പ് മേധാവി, അക്കാദമിയുടെ ബഹിരാകാശ ഗവേഷണ ഇന്സ്ടിട്യൂട്ടിന്റെ മുഖ്യശാസ്ത്രജ്ഞന്‍ എന്നീ പദവികള്‍ അലങ്കരിക്കുന്നു.


പ്രപഞ്ച പശ്ചാത്തല വികിരണത്തെ കുറിച്ച പഠനങ്ങളുടെ പേരിലാണ് ശ്രദ്ധിക്കപ്പെടുന്നത്. സ്യുന്യായെവും യാകൊവ് സെല്ഡോവിച്ചും കൂടി ആദിമ പ്രപഞ്ചത്തിലെ evolution of density fluctuations  സിദ്ധാന്തം രൂപീകരിച്ചു. അവര്‍ മുന്നോട്ടു വെച്ച accoustic ആന്തോളന പാറ്റെണ് പിന്നീട് WMAP (Wilkinson Microwave Anisotropy Probe) പോലെയുള്ള പരീക്ഷണങ്ങളില്‍ തെളിയിക്കപ്പെട്ടു.  സ്യുന്യായെവും യാകൊവ് സെല്ഡോവിച്ചും സ്യുന്യായെവ് സെല്ടോവിച്ച് പ്രഭാവം നിര്‍ദേശിച്ചു. താര സമൂഹ സമുച്ചയങ്ങളിലെ വാതകവുമായി ബന്ധപ്പെട്ട ഇലക്ട്രോണ്‍ കാരണം പ്രപഞ്ച പശ്ചാത്തല മൈക്രോവേവ് വികിരണ അതിനുണ്ടാവുന്ന വിസരണം ആണ് ഈ പ്രഭാവം.  സ്യുന്യായെവും നിക്കോളായ് ശാകുറയും ചേര്‍ന്ന് തമോഗര്‍തങ്ങളെ ഒരു accretion മാതൃക(model of accretion onto black holes, from a disk) വികസിപ്പിച്ചു. തമോ ഗര്‍ത്തങ്ങളിലേക്ക് സര്‍പ്പിളമായി ചുരുങ്ങിക്കൊണ്ടിരിക്കുന്ന പദാര്‍ഥത്തിന്റെ X-Ray Signature ഉം അദ്ദേഹം സിദ്ധാന്തിച്ചു. 


പ്രപഞ്ച പശ്ചാത്തല വികിരണത്തെ കുറിച്ച പഠനങ്ങളില്‍ സുപ്രധാനമായ പല സംഭാവനകളും അദ്ദേഹം അര്‍പ്പിച്ചിട്ടുണ്ട്. മിര്‍ ബഹിരാകാശ നിലയത്തിന്റെ X-Ray നിരീക്ഷണ കേന്ദ്രത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച സംഘത്തെ നയിച്ചിരുന്നത് അദ്ദേഹം ആയിരുന്നു.  അദ്ദേഹം ഇപ്പോള്‍  Spectrum-X-GammaInternational Astrophysical പ്രൊജക്റ്റ്‌നു നേത്രുതം നല്‍കുന്നുണ്ട്. ജെര്‍മനിയില്‍ ESAPlanck spacecraft മിഷനിലെ രണ്ടു പരീക്ഷണങ്ങള്‍ അദ്ധേഹത്തിന്റെ നേതൃത്തത്തിലാണ് നടക്കുന്നത്. Letters in astronomical journal എന്ന ശാസ്ത്ര ഗവേഷണ പ്രസിദ്ധീകരണത്തിന്റെ മുഖ്യ പത്രാധിപരും ആണ് റാഷിദ് സ്യൂന്യായെവ്. 


അദ്ധേഹത്തിന്റെ ബഹുമാനാര്‍ഥം 11759 സ്യൂന്യായെവ്(11759 Sunyaev) എന്ന പേരില്‍ ഒരു ഛിന്നഗ്രഹം അറിയപ്പെടുന്നു.Large Scale Motions in Superclusters (2000), Energy Release During Disk Accretion onto A Rapidly Rotating Neutron Star (2000) എന്നീ ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്.


റാഷിദ് സ്യൂന്യായെവിനു ലഭിച്ച അംഗീകാരങ്ങള്‍

സാഹിത്യത്തില്‍

 • യുധിജിത് ഭട്ടാചര്ജീ എഴുതിയ  In the Afterglow of the Big Bang - Toiling behind the Iron Curtain under a tough mentor, a Russian astrophysicist uncovered secrets of the universe that have led to discoveries 4 decades later എന്ന 1 January 2010  യുടെ സയന്‍സിലെ ലേഖനത്തില്‍ അദ്ധേഹത്തെ ചില കണ്ടുപിടിത്തങ്ങളുടെ പ്രാധാന്യത്തെ വിശദമാക്കുന്നു.

കടപ്പാട്:വിക്കിപീഡിയ

5 comments:

 1. കടപ്പാട്:വിക്കിപീഡിയ

  ReplyDelete
 2. സയൂബ്, നല്ല ശ്രമം തുടരുക.

  ReplyDelete
 3. താങ്കൾ വളരെ നന്നായി ഈ താൾ ഇംഗ്ലീഷ് വിക്കിപ്പീഡിയയിൽ നിന്ന് മലയാളത്തിലേയ്ക്ക് മൊഴിമാറ്റം നടത്തിയിട്ടുണ്ട്. എന്തുകൊണ്ട് മലയാളം വിക്കിപ്പീഡിയയിൽ ലേഖനങ്ങൾ എഴുതിക്കൂട? താളുകൾ ഇംഗ്ലീഷിൽ നിന്നും മറ്റും മലയാളത്തിലേയ്ക്ക് മൊഴിമാറ്റുകയുമാവാം.

  ആരോ ഈ ലേഖനം മലയാളം വിക്കിപ്പീഡിയയിലേയ്ക്കും പകർത്തിയിട്ടുണ്ട് (താങ്കൾ തന്നെയാണോ എന്നറിയില്ല). അതിൽ വിക്കി ശൈലിയിൽ ചില മാറ്റങ്ങളും വരുത്തപ്പെട്ടിട്ടുണ്ട്. http://tinyurl.com/ccta8oq നോക്കൂ.

  മലയാളം വിക്കിപ്പീഡിയയിലേയ്ക്ക് ഒന്നുകൂടി സ്വാഗതം

  അജയ ബാലചന്ദ്രൻ

  ReplyDelete
 4. സയൂബ് നന്നായി,
  http://ml.wikipedia.org/wiki/Rashid_Sunyaev എന്ന ലേഖനത്തിന്റെ സംവാദം പേജും കൂടെ നോക്കുക. ഇത്തരം ഒട്ടേറെ പ്രമുഖരായ ആളുകളെ കുറിച്ചുള്ള ലേഖനം ഇംഗ്ലീഷ് വിക്കിയിൽ കാണാം. ചെറിയ ഒരു ശ്രമത്തിലൂടെ മലയാളം ആ വിക്കിയിൽ ആലേഖനം ചെയ്തു തുടങ്ങുന്നതോടെ മറ്റുള്ളവർ വന്ന് അത് ബാക്കി എഡിറ്റ് ചെയ്തു പൂർത്തിയാക്കിക്കോളം. ചുരുക്കത്തിൽ മലയാളത്തിൽ ഒരു വ്യക്തിയെ ആദ്യമായി അവതരിപ്പിക്കാൻ ഒരു പക്ഷെ ഏതാനും മിനുട്ടുകൾ മാത്രം മതിയാവും. മലയാളം വിക്കിയിൽ കൂടുതൽ സജീവമാവുക. അഭിനന്ദനങ്ങൾ...

  ReplyDelete